ന്യൂഡൽഹി: ഇന്ത്യ-യു.എസ് 2+2 യോഗം ജനുവരിയിൽ നടക്കും. വാഷിങ്ടണിൽ വെച്ച് ജനുവരി മൂന്നാമത്തെ ആഴ്ചയായിരിക്കും യോഗം നടക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യോഗത്തിൽ പങ്കെടുക്കാൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും അമേരിക്കയിലേക്ക് പോകും. രണ്ട് തന്ത്രപ്രധാന വകുപ്പുകൾ തമ്മിൽ നടക്കുന്ന 2+2 യോഗത്തിന്റെ നാലാമത്തെ സമ്മേളനമാണിത്. സെപ്റ്റംബർ 2018, ഡിസംബർ 2019, ഒക്ടോബർ 2020, എന്നീ മാസങ്ങളിലാണ് ഇതിനു മുൻപുള്ള മൂന്ന് റൗണ്ട് സമ്മേളനങ്ങൾ കഴിഞ്ഞത്. 2021 ഡിസംബർ ആദ്യവാരത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന യോഗമാണ് അസൗകര്യങ്ങൾ മൂലം ഇപ്പോൾ ജനുവരിയിൽ നടക്കുന്നത്.
2+2 വാർഷിക യോഗത്തിൽ, ഇരുരാജ്യങ്ങളുടെയും വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാവും. പ്രധാനപ്പെട്ട ഈ രണ്ട് മേഖലകളിലെ പരസ്പര സഹകരണം പരമാവധി വർദ്ധിക്കുമെന്നാണ് ഈ രണ്ടു രാജ്യങ്ങളും കണക്കു കൂട്ടുന്നത്.
Post Your Comments