KeralaNattuvarthaLatest NewsNewsIndia

രാജ്യത്തെ കോടതികളുടെ സുരക്ഷ അവലോകനം ചെയ്യുമെന്നു കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്‌ജു

ലുധിയാന: രാജ്യത്തെ കോടതികളുടെ സുരക്ഷ അവലോകനം ചെയ്യുമെന്നു കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്‌ജു. ലുധിയാന ജില്ലാ കോടതിയിലെ സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ നടപടി. സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസുമായി സംസാരിക്കുമെന്നും ജഡ്‌ജിമാരുടെയും കോടതികളുടെയും സുരക്ഷയ്‌ക്കാണു മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനം നടന്ന കോടതി പരിസരം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു റിജ്‌ജു.

Also Read : യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ആയിരത്തിന് മുകളിൽ

കേന്ദ്ര സംസ്‌ഥാന ഏജന്‍സികള്‍ യോജിച്ച്‌ അന്വേഷണം നടത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സ്‌ഫോടനത്തെ വളരെ ഗൗരവമായാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണുന്നത്‌. സംഭവത്തില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്‌. പഞ്ചാബിലെ ജനങ്ങള്‍ക്കായി സംസ്‌ഥാനവും കേന്ദ്രവും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്നും സ്‌ഫോടനത്തിനു പിന്നില്‍ പുറത്തുനിന്നുള്ള ശക്‌തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന്‌ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button