
കോട്ടയം: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കോട്ടയം കൊടുമ്പിടി മാക്കുന്നേല്‍ സുദീപ് സന്തോഷ്(25)നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പാലായിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്ന ദളിത് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിനു ശേഷം പ്രണയത്തില്‍ നിന്നും വിവാഹ വാഗ്ദാനത്തില്‍ നിന്നും ഇയാള്‍ പിന്മാറിയതോടെ യുവതി പാലാ എസ്എച്ച്ഒ കെ.പി ടോംസണ് പരാതി നല്‍കി. യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ സുദീപ് മൊബൈലില്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments