AlappuzhaLatest NewsKeralaNattuvarthaNews

രഞ്ജിത് വധക്കേസ്: പ്രതികള്‍ക്ക് രക്ഷപെടാന്‍ അമ്പലപ്പുഴ എംഎല്‍എയുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് വധക്കേസില്‍ പ്രതികള്‍ക്ക് രക്ഷപെടാന്‍ അമ്പലപ്പുഴ എംഎല്‍എയുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. കൊലയാളികൾക്ക് സംസ്ഥാനം വിടാന്‍ കേരള പോലീസ് സഹായം നല്‍കിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. പോലീസിന്റെ അറിവോടെയാണ് എസ്‌ഡിപിഐയുടെ പ്രതികള്‍ കേരളം വിട്ടതെന്നും രഞ്ജിത് കൊല്ലപ്പെട്ട് രണ്ട് ദിവസം പോലീസ് അനങ്ങിയില്ലെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

‘പോലീസ് പ്രതികള്‍ക്ക് രക്ഷപെടാന്‍ എല്ലാ സഹായവും നല്‍കി. പ്രതികള്‍ക്കായി നാഷണല്‍ ഹൈവേയിലും സംസ്ഥാന ഹൈവേയിലും പരിശോധനയുണ്ടാകുമെന്ന് പോലീസിന്റെ ഭാഗത്ത് നിന്ന് പ്രതികള്‍ക്ക് വിവരം നല്‍കി. ആലപ്പുഴയില്‍ നടക്കുന്നത് ഏകപക്ഷീയമായ അന്വേഷണമാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഒരു കേന്ദ്രത്തിലും പരിശോധന നടത്താന്‍ പോലും പോലീസ് തയ്യാറായില്ല. ആലപ്പുഴ സംഭവത്തില്‍ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. അമ്പലപ്പുഴ എംഎല്‍എയുടെ സഹായവും പ്രതികള്‍ക്ക് രക്ഷപെടാന്‍ ലഭിച്ചിട്ടുണ്ട്. കെ സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button