Latest NewsKeralaNews

ശുചിമുറിയിൽ വെള്ളമില്ല, ഇരിപ്പിടം ഒരുക്കിയതിലും പാളിച്ച: രാഷ്ട്രപതി പങ്കെടുത്ത ചടങ്ങിലെ പിഴവുകളിൽ അന്വേഷണം

തിരുവനന്തപുരം : രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ചടങ്ങിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളിൽ അന്വേഷണം. മേയർ ആര്യ രാജേന്ദ്രന്റെ കാർ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിൽ കടന്നുകയറിയ സംഭവത്തിലും, ശുചിമുറിയിൽ വെള്ളമില്ലാത്തതിലും, ഇരിപ്പിടം ഒരുക്കിയതിലുണ്ടായ പിഴവുകളിലുമാണ് സംസ്ഥാന-കേന്ദ്ര ഇന്റലിജൻസ് വിഭാഗം അന്വേഷണം നടത്തുന്നത്.

ഉദ്ഘാടന വേദിയോട് ചേർന്നായിരുന്നു രാഷ്ട്രപതിയുടെ വിശ്രമ മുറി. ഇതിലെ ശുചിമുറിയിൽ ഉപയോഗിക്കാൻ വെള്ളമുണ്ടായിരുന്നില്ല. പുറത്തുനിന്ന് വെള്ളം എത്തുന്നത് വരെ രാഷ്ട്രപതിക്ക് കാത്തുനിൽക്കേണ്ടി വന്നു. ഇതുമൂലം ചടങ്ങ് വൈകി. ഒപ്പം, ഉദ്ഘാടനച്ചടങ്ങിന്റെ വേദിയിൽ രാഷ്ട്രപതിയുടെ ഭാര്യയ്ക്ക് ഇരിപ്പിടം തയ്യാറാക്കിയതും പ്രോട്ടോക്കോൾ ലംഘനമാണ്. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ പ്രഥമ വനിതയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് ശ്രദ്ധിക്കാതെയാണ് ഇരിപ്പിടം തയ്യാറാക്കിയത്. ചടങ്ങിന് തൊട്ടുമുമ്പ് പിഴവ് മനസിലാക്കി അത് എടുത്തുമാറ്റേണ്ടി വന്നു.

Read Also  :  മന്ത്രി സജി ചെറിയാന് അത്യാധുനിക ടോയ്ലറ്റ് നിർമ്മിക്കാൻ 4.10 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

വ്യാഴാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പൂജപ്പുരയിലേക്ക് രാഷ്ട്രപതി വരുന്നതിനിടെയായിരുന്നു രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് മേയറുടെ കാർ കയറിയത്.സംഭവങ്ങളെക്കുറിച്ച് വിശദമായി അന്വേഷിച്ച് കേന്ദ്ര സംസ്ഥാന ഇന്റലിജൻസുകൾ വിശദമായ റിപ്പോർട്ട് തയ്യാറാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button