തൃശ്ശൂര്‍: സമൂഹമാദ്ധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തിയതിന് പോപ്പുലര്‍ ഫ്രണ്ട് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിദ്ദിഖുല്‍ അക്ബര്‍ എന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നൂറോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ തടിച്ചു കൂടി. തുടര്‍ന്ന് പള്ളിയില്‍ ബാങ്ക് വിളിച്ചതിനെ തുടർന്ന് ഇവര്‍ സ്റ്റേഷന് മുന്നില്‍ തന്നെ നിസ്‌കരിച്ചു. പ്രദേശത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.
Read Also : മുസ്ലിമിൻ്റെ വികാരം പ്രകടിപ്പിക്കാൻ എന്ന് പറഞ്ഞ് എത്തിയവർ വിളിച്ച മുദ്രാവാക്യങ്ങൾ കേട്ടില്ലേ: മുഖ്യമന്ത്രി
സാമൂഹികവിദ്വേഷവും മതസ്പര്‍ദ്ധയും വളര്‍ത്തുന്ന തരത്തില്‍ നവമാദ്ധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് നേരത്തെ അറിയിച്ചിരുന്നു. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളം റൂറല്‍ പോലീസ് ജില്ലയിലാണ് -13 കേസുകള്‍. തിരുവനന്തപുരം റൂറല്‍ -ഒന്ന്, കൊല്ലം സിറ്റി-ഒന്ന്, ആലപ്പുഴ -രണ്ട്, കോട്ടയം-ഒന്ന്, തൃശൂര്‍ റൂറല്‍-ഒന്ന്, പാലക്കാട്-നാല്, മലപ്പുറം-മൂന്ന്, കോഴിക്കോട് റൂറല്‍ -രണ്ട്, കാസര്‍കോട്-രണ്ട് എന്നിങ്ങനെയാണ് മറ്റു ജില്ലയിലെ കണക്കുകള്‍.
Post Your Comments