
ശബരീനാഥന്‍റെ തിരുസന്നിധിയില്‍ കേരള പോലീസ് ഓര്‍ക്കസ്ട്ര നടത്തിയ ഭക്തിഗാനസുധ സ്വാമിമാരുടെ മനം കവര്‍ന്നു. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്.രവികുമാര്‍ ഗാനമേള ഉദ്ഘാടനം ചെയ്തു. ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ്, എ.ഡി.ജി.പി. എസ് ശ്രീജിത്ത്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.എം.തങ്കപ്പന്‍, സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി.പ്രമോദ്കുമാര്‍ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
തത്ത്വമസി എന്ന വാക്കിന്‍റെ ആശയം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് ക്രൈംബ്രാഞ്ച് മേധാവിയും ശബരിമല പോലീസ് ചീഫ് കോര്‍ഡിനേറ്ററുമായ എ.ഡി.ജി.പി എസ്. ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ ഗാനാലാപനം നടത്തിയത്.
മണ്ഡല മഹോത്സവത്തിന് തിരശ്ശീല വീഴാന്‍ രണ്ടു നാള്‍ അവശേഷിക്കവെയാണ് അയ്യപ്പഭക്തരെ ഭക്തിസാഗരത്തില്‍ ആറാടിക്കാന്‍ പോലീസ് ഓര്‍ക്കസ്ട്ര സംഘം എത്തിയത്. വൈകിട്ട് തിരുസന്നിധിയില്‍ പോലീസിന്‍റെ വകയായുളള കര്‍പ്പൂരാഴിക്ക് ശേഷമായിരുന്നു നടപ്പന്തലിലെ ഓഡിറ്റോറിയത്തില്‍ ഭക്തിഗാനമേള അരങ്ങേറിയത്.
Post Your Comments