Latest NewsNewsIndiaInternational

ഗർഭിണിയായ സമയത്ത് കുഞ്ഞിന്റെ പിതാവാരെന്ന് എനിക്ക് തന്നെ ഉറപ്പില്ലായിരുന്നു: പത്മ ലക്ഷ്മി

മോഡലും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ പത്മ ലക്ഷ്മി എപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്നയാളാണ്. എഴുത്തുകാരി കൂടിയായ പത്മ മുൻഭർത്താവിൽ നിന്നും വേർപിരിഞ്ഞ ശേഷമായിരുന്നു ഗർഭിണിയായത്. പത്മയുടെ ഗർഭം മാധ്യമങ്ങൾ വാർത്തയാക്കി. 2009ലാണ് പത്മ ഗർഭിണിയാവുന്നത്. 2010 ൽ മകൾ പിറന്നു. എന്നാലും വിവാദമൊഴിഞ്ഞില്ല. കുഞ്ഞിന്റെ പിതാവാരെന്ന തരത്തിൽ പല ഗോസിപ്പുകളും വന്നു.

ഗർഭിണിയായ സമയത്ത് തന്റെ കുഞ്ഞിന്റെ പിതാവ് ആരാണെന്ന് തനിക്ക് തന്നെ അറിയില്ലായിരുന്നു എന്നാണ് പത്മ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഭർത്താവ് സൽമാൻ റുഷ്ദിയിൽ നിന്ന് പിരിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് പത്മ ഗർഭിണിയായത്. ഇക്കാലയളവിൽ താരം ആരെങ്കിലുമായി അടുപ്പത്തിലായിരുന്നു എന്നത് ആരാധകർക്ക് അറിയുമായിരുന്നില്ല. ഇതോടെ, ലോകമെമ്പാടുമുള്ള പത്രങ്ങളിൽ തന്റെ കുഞ്ഞിന്റെ അച്ഛന്റെ ഐഡന്റിറ്റിയെക്കുറിച്ച് ഊഹിച്ച കഥകൾ പ്രചരിച്ചു. ഇത്തരം ഊഹാപോഹങ്ങൾ തനിക്ക് ഏറെ വിഷമം ഉണ്ടാക്കിയെന്ന് പീപ്പിൾസ് പോഡ്‌കാസ്‌റ്റിന്റെ പുതിയ എപ്പിസോഡിൽ, ‘മി ബികമിംഗ് മോം’ പരിപാടിയിൽ താരം തുറന്നു സമ്മതിച്ചു.

Also Read:വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തനശേഷി 50 ശതമാനത്തിൽ തുടരാൻ നിർദ്ദേശം നൽകി ഒമാൻ

ഭർത്താവുമായി വേർപിരിഞ്ഞ ശേഷം ഏതെങ്കിലുമൊരു ബന്ധത്തിൽ ഉറയ്ക്കാതെ താൻ ഡേറ്റിംഗിലായിരുന്നുവെന്നും അത് തീർച്ചയായും സാഹചര്യത്തെ സങ്കീർണ്ണമാക്കിയെന്നും നടി തുറന്നു സമ്മതിക്കുന്നു. ‘നമ്മുടെ സമൂഹം ഒരു പുരുഷാധിപത്യ സമൂഹമാണ്, അതിനാൽ ഞാൻ നേരിട്ട അവസ്ഥയിൽ ആയിരിക്കുക എന്നത് അനുയോജ്യമായ മാർഗമല്ലെന്ന് എനിക്കറിയാമായിരുന്നു. ആദം ഡെൽ, കോടീശ്വരൻ ടെഡി ഫോർസ്റ്റ്മാൻ എന്നിവരുമായായിരുന്നു തന്റെ ബന്ധം. എന്നാൽ എന്നെ ആകുലതപ്പെടുത്തിയത് ഇതൊന്നുമായിരുന്നില്ല. കഠിനമായ എൻഡോമെട്രിയോസിസ് കാരണം സ്വാഭാവിക രീതിയിൽ ഒരു കുട്ടിയെ ഗർഭം ധരിക്കാൻ സാധ്യതയില്ലെന്ന് എന്നോട് ഡോക്ടർമാർ നിറത്തെ പറഞഞിരുന്നു. അതിനാൽ, ഗർഭിണിയാണ് എന്ന് അറിഞ്ഞപ്പോൾ ഞാൻ വല്ലാതെ അമ്പരന്നു’, താരം പറയുന്നു.

ഓർമ്മക്കുറിപ്പായ ‘ലവ്, ലോസ് ആൻഡ് വാട്ട് വി ഏറ്റ്’ പുസ്തകത്തിൽ ഗർഭിണിയായ സമയത്ത്കു ഞ്ഞിന്റെ അച്ഛൻ ആരാണെന്ന് തനിക്ക് ഉറപ്പില്ലായിരുന്നുവെന്ന് താരം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഗർഭിണിയായിരിക്കെ, ബന്ധം പുലർത്തിയിരുന്ന ആദം ഡെൽ, കോടീശ്വരൻ ടെഡി ഫോർസ്റ്റ്മാൻ എന്നിവരോട് നടി ഇക്കാര്യം വെളിപ്പെടുത്തി. എന്നാൽ കാര്യമറിഞ്ഞപ്പോൾ ഫോർസ്റ്റ്മാൻ സന്തോഷിക്കുകയല്ല, മറിച്ച് ആകുലതപ്പെടുകയാണ് ചെയ്തത്.

Also Read:കോടതിയിലെ സ്ഫോടനത്തിന് പിന്നിൽ ഖലിസ്ഥാൻ തീവ്രവാദികൾ: 24 മണിക്കൂറിനുള്ളിൽ പ്രതികളെ കണ്ടെത്തുമെന്ന് ഡിജിപി

‘അവന്റെ മുഖം വിളറി വെളുത്ത്, പിന്നെ ബീറ്റ്റൂട്ട് പോലെ ചുവന്നു തുടുത്തു, ആ മുറിക്ക് അയാളെ ഉൾക്കൊള്ളാൻ കഴിയാത്തതുപോലെ പോലെ, അല്ലെങ്കിൽ അയാൾ അറിഞ്ഞ കാര്യം അയാളുടെ ശരീരത്തിന് താങ്ങാൻ കഴിയാത്ത വിധം അയാളുടെ മുഖഭാവം മാറി. ആ ക്രോധം ഒരച്ഛനാകുന്നതിനെക്കുറിച്ചായിരുന്നില്ല, മറിച്ച് അത് അയാളാണോ അതോ മറ്റൊരാളാണോ അച്ഛനെന്ന് എനിക്ക് തന്നെ ഉറപ്പില്ലായിരുന്നതിനാലായിരുന്നു. വാസ്‌തവത്തിൽ, പിതൃത്വ പരിശോധനയിൽ താൻ പിതാവല്ലെന്ന് കണ്ടെത്തിയപ്പോഴും, കുഞ്ഞിനെ തന്റേതെന്നപോലെ വളർത്താമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു’, നടി പറയുന്നു.

എന്നാൽ 2010 മാർച്ചിൽ, മകളെ സ്വീകരിച്ച് ഒരു മാസത്തിനുശേഷം, ഡെല്ലാണ് പിതാവെന്ന് പത്മ പൊതുജനങ്ങളോട് വെളിപ്പെടുത്തി. പത്മയും ഡെല്ലും വർഷങ്ങളോളം വീണ്ടും പ്രണയത്തിലായി. ഈ വർഷം ആദ്യം അവർ വേർപിരിഞ്ഞു. കൃഷ്ണ എന്നാണ് മകളുടെ പേര്.

shortlink

Related Articles

Post Your Comments

Related Articles


Back to top button