Latest NewsNewsIndia

നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദേയുബയുടെ ഇന്ത്യാ സന്ദർശനം അടുത്തമാസം

ന്യൂഡൽഹി : നേപ്പാളിൽ പുതുതായി അധികാരമേറ്റ ഷേർ ബഹാദൂർ ദേയുബ അടുത്തമാസം ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഷേറിന്റെ കൂടിക്കാഴ്ച ഇന്ത്യ-നേപ്പാൾ ബന്ധത്തിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തുമെന്നാണ് സൂചന.

ഇന്ത്യയിലെത്തുന്നതിന്റെ ഭാഗമായി അടുത്ത മാസം നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് പരിപാടിയിൽ പ്രധാനമന്ത്രിക്കൊപ്പം ഷേർ ബഹാദൂർ മുഖ്യാതിഥിയായി പങ്കെടുക്കും. ഗ്ലാസ്‌ഗോയിൽ നടന്ന ആഗോള പരിസ്ഥിതി ഉച്ചകോടിയിൽ വെച്ചാണ് നേപ്പാൾ പ്രധാനമന്ത്രിയും നരേന്ദ്രമോദിയും ആദ്യമായി കൂടിക്കാഴ്ച നടന്നത്.

Read Also :  രൺജിത്ത് വധം: പ്രതികൾക്ക് സംസ്ഥാനം വിട്ടു പോകാൻ കഴിഞ്ഞത് സംസ്ഥാന സ‍ർക്കാരിൻ്റെ വീഴ്ച മൂലമെന്ന് വി.മുരളീധരൻ

കോവിഡ് കാലത്ത് ഇന്ത്യയയുടെ സഹായമാണ് നേപ്പാളിനെ വൻ തകർച്ചയിൽ നിന്നും രക്ഷിച്ചത്. സാമ്പത്തിക- വാണിജ്യ – ആരോഗ്യ രംഗത്ത് ചൈനയുടെ കടന്നുകയറ്റത്തേക്കാൾ ഇന്ത്യയുടെ സുതാര്യമായ നടപടികളാണ് നേപ്പാളിനെ രക്ഷിച്ച് നിർത്തുന്നത്. കോവിഡ് വാക്‌സിനേഷന്റെ കാര്യത്തിലും വിനോദസഞ്ചാര മേഖലയിലും ഇന്ത്യ അടിയന്തിര സഹായമാണ് നൽകിയത്. ഭക്ഷ്യധാന്യങ്ങളുടേയും ഇന്ധനങ്ങളുടേയും ലഭ്യതയും ഇന്ത്യ ഉറപ്പുവരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button