ന്യൂഡല്‍ഹി: ഇന്ത്യയുടെ ഐക്യം ഒരു ശക്തിക്കും തകര്‍ക്കാനാകില്ലെന്ന് ഉറപ്പു നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യം തകരുന്നില്ലെന്ന് ഉറപ്പിക്കലാണ് തന്റെ കര്‍ത്തവ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് ഉറപ്പാക്കുന്നതിനാണ് മുഖ്യപരിഗണനയും ലക്ഷ്യവുമെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ കച്ചില്‍ നടക്കുന്ന ഗരുപുരാബ് ചടങ്ങുകളെ ഓണ്‍ലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സിഖ് മത സ്ഥാപകന്‍ ഗുരുനാനാകിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് നരേന്ദ്രമോദി കച്ചിലെ ഗുരുദ്വാരയിലെത്തുന്ന സിഖ് സമൂഹത്തെ അഭിസംബോധന ചെയ്തത്.
രാജ്യത്തിന്റെ സ്വതന്ത്ര്യത്തിനും രാഷ്ട്രനിര്‍മ്മാണത്തിനും സിഖ് വംശജരുടെ സംഭാവന മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. സിഖ് ആചാര്യര്‍ രാജ്യത്തിന്റെ പാരമ്പര്യം,സംസ്‌കാരം, എന്നിവ നിലനിര്‍ത്തുന്നതിനും രാഷ്ട്രത്തിന്റെ ഐക്യം നിലനിര്‍ത്തുന്നതിനും അഹോരാത്രം പ്രവര്‍ത്തിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഭീകരവാദത്തിനും മതത്തിന്റെ പേരിലുമുള്ള വിഭജനത്തിനും എതിരേ സിഖ് ആചാര്യമാര്‍ പാഠങ്ങള്‍ പകര്‍ന്നു നല്‍കി. ഐക്യത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടും പാഠങ്ങളും വിലമതിക്കാനാവാത്തതാണ്. രാജ്യത്തിന്റെ മന്ത്രം തന്നെ ഒരൊറ്റ ഭാരതം ശ്രേഷ്ഠ ഭാരതം എന്നായിക്കഴിഞ്ഞു’,അദ്ദേഹം പറഞ്ഞു.
Post Your Comments