Latest NewsNewsIndia

കര്‍ഷകനെ തേടി എത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോള്‍

കാര്‍ഷിക വിളകള്‍ വില്‍ക്കാന്‍ ഇടനിലക്കാരുടെ സഹായം ഇപ്പോള്‍ വേണ്ടി വരുന്നുണ്ടോയെന്ന് ചോദ്യം

ലക്‌നൗ : 83 കാരനായ ശശിഭൂഷണ്‍ ശുക്ല എന്ന കര്‍ഷകനെ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോണ്‍ കോള്‍ എത്തി. ആരാണെന്ന് ചോദിച്ചയുടന്‍ മറുപുറത്ത് നിന്ന് മറുപടി എത്തി ‘ ഹലോ , നരേന്ദ്രമോദി സ്പീക്കിംഗ് ‘ . എന്നാല്‍ അദ്ദേഹം ആദ്യം ഇത് വിശ്വസിച്ചില്ല. എന്നാല്‍ പിന്നീട് അധികം വൈകാതെ അത് വ്യക്തമായെന്ന് ശശി ഭൂഷണ്‍ പറയുന്നു.

Read Also : ഇന്ത്യയുടെ ഐക്യം ആര്‍ക്കും തകര്‍ക്കാനാകില്ല : പ്രധാനമന്ത്രി നരേന്ദ്ര മോദി

കാര്‍ഷിക വിളകള്‍ വില്‍ക്കാന്‍ ഇടനിലക്കാരുടെ സഹായം ഇപ്പോള്‍ വേണ്ടി വരുന്നുണ്ടോയെന്നായിരുന്നു ശശിഭൂഷണോടുള്ള പ്രധാനമന്ത്രിയുടെ ചോദ്യം. ഇപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നായിരുന്നു ശശി ഭൂഷന്റെ മറുപടി .

ഇച്ചോളി ഗ്രാമപ്പഞ്ചായത്തിലെ ബച്രാവന്‍സ് ബച്റവന്‍ സ്വദേശിയും വിരമിച്ച അധ്യാപകനുമാണ് ശശിഭൂഷന്‍ ശുക്ല. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഏക്കറുകണക്കിനു ഭൂമിയില്‍ കൃഷിയുണ്ട്. 70 ക്വിന്റല്‍ നെല്ല് ഒരാഴ്ച മുമ്പ് ശശിഭൂഷണ്‍ ഒരു ലക്ഷത്തി എഴുപത്തിയാറായിരം രൂപയ്ക്ക് നെല്ല് വില്‍പ്പന കേന്ദ്രത്തില്‍ വിറ്റിരുന്നു.

ഇത്തരത്തില്‍ വിറ്റ നെല്ലില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും കമ്മീഷന്‍ നല്‍കേണ്ടതുണ്ടോയെന്നും നരേന്ദ്ര മോദി ചോദിച്ചതായി ശശിഭൂഷണ്‍ പറഞ്ഞു. ഒരു ഇടനിലക്കാരന്റെയും സഹായം തേടേണ്ടി വന്നില്ലെന്നായിരുന്നു ശശിഭൂഷന്റെ മറുപടി . മറ്റ് വിവരങ്ങളും , കുടുംബത്തെ കുറിച്ചും ചോദിച്ച ശേഷമായിരുന്നു പ്രധാനമന്ത്രി ഫോണ്‍ വെച്ചത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button