മലപ്പുറം: ജില്ലയിൽ വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് ഒഴുകാതിരിക്കാന്‍ കാരണം ഇടതുപക്ഷമാണെന്ന മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ പ്രസ്താവനക്ക് മറുപടിയുമായി മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ അബ്ദുറബ് രംഗത്ത്. 2017ല്‍ കടകംപള്ളി പറഞ്ഞതിനുള്ള മറുപടിയാണോ ശ്രീരാമകൃഷ്ണന്റേതെന്ന് അദ്ദേഹം പറഹസിച്ചു. കടകംപള്ളിക്ക് ശ്രീരാമകൃഷ്ണന് വൈകി മറുപടി പറഞ്ഞതോ, ശ്രീരാമകൃഷ്ണന് കടകംപള്ളി നേരത്തേ മറുപടി നല്കിയതോ, എന്നാലോചിച്ച് ആരും തല പുണ്ണാക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
2017ൽ മലപ്പുറം ലോകസഭ ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴാണ് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത് “ഉള്ളടക്കം വർഗീയമായ ന്യൂനപക്ഷ ശാക്തീകരണ മേഖലയാണ് മലപ്പുറം” എന്ന്..! ഇന്ന് ശ്രീരാമകൃഷ്ണൻ പറയുന്നു ”മലപ്പുറം വർഗീയ രാഷ്ട്രീയത്തിലേക്ക് ഒഴുകാതിരിക്കാൻ കാരണം ഇടതുപക്ഷമാണ് ” എന്ന്.
ഇതിപ്പോ കടകംപള്ളിക്ക് ശ്രീരാമകൃഷ്ണൻ വൈകി മറുപടി പറഞ്ഞതോ, ശ്രീരാമകൃഷ്ണന് കടകംപള്ളി നേരത്തേ മറുപടി നൽകിയതോ.. എന്നാലോചിച്ച് ആരും തല പുണ്ണാക്കണ്ട..! തെരഞ്ഞെടുപ്പുകൾ ഇനിയും വരാനുണ്ട്. കടകംപള്ളിമാർ അന്നുമുണ്ടാവും.. അന്നും മലപ്പുറത്തെ ഇടതുപക്ഷത്തിൻ്റെ വീരകഥകൾ പറയാൻ ഇവിടെത്തന്നെ എല്ലാവരും കാണണം!
Post Your Comments