തൃശ്ശൂർ : പി ടി തോമസ് എംഎല്‍എയുടെ സംസ്കാര ദിവസം ക്രിസ്തുമസ് ആഘോഷിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നടപടിയുമായി കെപിസിസി. തൃശ്ശൂർ കോർപ്പറേഷനിലാണ് കൗൺസിലർമാരാണ് ക്രിസ്തുമസ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. സംഭവത്തിൽ കെപിസിസി ഡിസിസിയോട് വിശദീകരണം തേടി.
എംഎല്‍എയുടെ മരണത്തിൽ അനുശോചിച്ച് ക്രിസ്തുമസ് ആഘോഷങ്ങൾ വേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. ഇത് പ്രകാരം പലയിടങ്ങളിലും ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു. ഇതിനിടെയാണ് തൃശ്ശൂരിൽ കോൺഗ്രസ് കൗൺസിലർമാർ ക്രിസ്തുമസ് ആഘോഷിച്ചത്.
Read Also : സൈനിക മേധാവിയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നപ്പോള്‍ കോയമ്പത്തൂരില്‍ ലഹരിപാര്‍ട്ടി: മലയാളികളുടെ നേതൃത്വത്തിൽ?
ആഘോഷത്തിന്റെ വാർത്തകൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
ഇതോടെയാണ് കെപിസിസി ഇടപെട്ടത്. കോർപ്പറേഷനിലെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം. കേക്ക് ഉൾപ്പെടെ മുറിച്ചായിരുന്നു ആഘോഷ പരിപാടികൾ നടന്നത്.
Post Your Comments