ThiruvananthapuramKeralaNattuvarthaLatest NewsIndiaNews

150 കോടിയുടെ അഴിമതി ആരോപണം : കോട്ടൂര്‍ ആന ചികിത്സാ കേന്ദ്രത്തിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് മൃഗസംഘനയായ അനിമല്‍ ലീഗല്‍ ഫോഴ്സ് ഹൈക്കോടതിയില്‍. കോട്ടൂരിലെ നവീകരണത്തിന്റെ മറവില്‍ 105 കോടിയുടെ അഴിമതി ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു.

ALSO READ : പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം: എസ് ഐയുടെ കാലൊടിഞ്ഞു

ഇത്തരം ചികിത്സാ കേന്ദ്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതായി വനംവകുപ്പ് കോടതിയെ അറിയിച്ചിരുന്നു. 2021 മെയ് 31 ന് ആശുപത്രി കമ്മീഷന്‍ ചെയ്ത്, 2021 ജൂണ്‍ 24 നാണ് വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ വീണ്ടും രണ്ട് ആനക്കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ ചരിഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് വനം വകുപ്പിനെതിരെ ഗുരുതര ആരോഹണങ്ങളാണ് അനിമല്‍ ലീഗല്‍ ഫോഴ്‌സ് കോടതിയില്‍ ഉന്നയിച്ചത്.

ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും പി ജി അജിത് കുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് അമിക്കസ് ക്യൂറി അഡ്വ. രഘുനാഥനോട് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. കോട്ടൂര്‍ പുനരധിവാസ കേന്ദ്രത്തില്‍ മതിയായ ചികിത്സാ സൗകര്യങ്ങളില്ലാതെ ക്ഷേത്രത്തിലെ ആന നീലകണ്ഠന്‍ ചരിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടൂരില്‍ സമ്പൂര്‍ണ ആന ചികിത്സാ ആശുപത്രി നിര്‍മ്മിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button