ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിന് മുമ്പ് യുവ പേസര്‍ സമ്മര്‍ദ്ദത്തിലായിരുന്നു, ഞാന്‍ അയാളോടു സംസാരിച്ചു: അഫ്രീദി

ദുബായ്: ടി20 ക്രിക്കറ്റ് ലോക കപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിന് മുമ്പ് പാക് പേസര്‍ ഷഹീന്‍ അഫ്രീദിയുടെ മാനസികാവസ്ഥ തുറന്ന് പറഞ്ഞ് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. മത്സരത്തിന് മുമ്പ് ഷഹീന്‍ എന്നെ വിളിക്കുകയും, അവൻ സമ്മര്‍ദ്ദത്തിലായിരുന്നെന്ന് ഷാഹിദ് അഫ്രീദി പറയുന്നു.

‘ഇന്ത്യക്കെതിരായ മത്സരത്തിന് മുന്‍പ് ഷഹീന്‍ എന്നെ വീഡിയോ കോള്‍ ചെയ്തു. അല്‍പ്പം ടെന്‍ഷനുണ്ടെന്ന് പറഞ്ഞു. 10-12 മിനിറ്റ് ഞാന്‍ അയാളോടു സംസാരിച്ചു. കളത്തിലിറങ്ങാനും മികച്ച പ്രകടനം നടത്താനും ദൈവം അവസരമൊരുക്കിയിരിക്കുകയാണെന്ന് പറഞ്ഞു. വിക്കറ്റുകള്‍ പിഴാനും ഹീറോ ആകാനും നിര്‍ദേശിച്ചു. ദൈവാനുഗ്രഹത്താല്‍ ഷഹീന്‍ മികച്ച പ്രകടനം നടത്തി’.

Read Also:- ദിവസവും ഒരു ഗ്ലാസ് കുക്കുമ്പർ ജ്യൂസ് ശീലമാക്കിയാൽ..

‘പാകിസ്ഥാനുവേണ്ടി കളിക്കുന്ന കാലത്ത് ഇന്ത്യയുമായുള്ള മത്സരം തീക്ഷ്ണമായിരുന്നു. മത്സര തലേന്ന് ആര്‍ക്കും ഉറങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ല. കളി തുടങ്ങാന്‍ വ്യഗ്രതയോടെ കാത്തിരുന്നു. ക്രിക്കറ്റ് അറിയാത്തവര്‍ പോലും ഇന്ത്യ-പാക് മത്സരം കാണാന്‍ ടെലിവിഷനു മുന്നില്‍ കുത്തിയിരിക്കുമായിരുന്നു’ അഫ്രീദി പറഞ്ഞു.

Share
Leave a Comment