കാലിഫോർണിയ: പുതുവത്സരത്തെ വരവേൽക്കാൻ കുടുംബചിത്രം പുറത്ത് വിട്ട് ഹാരി രാജകുമാരൻ. ബ്രിട്ടണിലെ സസെക്സ് ഡ്യൂക്ക് ഹാരി രാജകുമാരനും ഭാര്യ മെഗൻ മർക്കിലും, തങ്ങളുടെ മകൾ ലിലിബെറ്റിന്റെ ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. ഇത് ആദ്യമായാണ് കുഞ്ഞിനെ ചിത്രം പുറംലോകം കാണുന്നത്. ക്രിസ്മസ് കാർഡിലൂടെയാണ് അദ്ദേഹം തന്നെ കുടുംബചിത്രം ലോകത്തിന് പങ്കു വെച്ചത്. ഹാരിയുടെ മൂത്ത മകൻ ആർച്ചിയും ചിത്രത്തിലുണ്ട്. രാജകുടുംബത്തിന്റെ ഫോട്ടോ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൈറലാവുകയാണ്.
2021-ൽ ഞങ്ങൾ ഞങ്ങളുടെ മകളെ ഈ ലോകത്തിലേക്ക് സ്വാഗതം ചെയ്തു. ആർച്ചിയുടെ ജനനത്തോടെ ഞങ്ങൾ അമ്മയും അച്ഛനും ആയതാണെന്നും എന്നാൽ, ലിലിയുടെ വരവ് കുടുംബമെന്ന അർത്ഥത്തെ പൂർണ്ണമാക്കിയെന്നും അവർ കാർഡിൽ കുറിച്ചു.
കുടുംബ പ്രശ്നങ്ങൾ മൂലം ബ്രിട്ടീഷ് രാജകുടുംബത്തിലെ ഔദ്യോഗിക ചുമതലകള്‍ വിട്ടാണ് ഹാരി രാജകുമാരനും ഭാര്യ മെഗന് മര്‍ക്കലും കാലിഫോർണിയയിലേക്ക് താമസം മാറിയത്. മെഗനോട് കൊട്ടാരത്തിലെ ചിലരും ബ്രിട്ടീഷ് ടാബ്ലോയ്ഡ് മാധ്യമങ്ങളും കാണിക്കുന്ന വംശീയ സമീപനമാണ് തങ്ങള്‍ കൊട്ടാരം വിട്ടിറങ്ങാൻ കാരണമെന്ന് ഇരുവരും പിന്നീട് വ്യക്തമാക്കിയിരുന്നു.
Post Your Comments