ദില്ലി: ആദ്യ സിഎൻജി വണ്ടികൾ ജനുവരിയിൽ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കാലതാമസവും ആഗോള ചിപ്പ് പ്രതിസന്ധിയും കണക്കിലെടുത്താണ് സിഎൻജി വണ്ടികൾ നിരത്തിലിറങ്ങാൻ കാലതാമസമാണെന്ന് ടാറ്റ വ്യക്തമാക്കുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ ആദ്യത്തെ സിഎൻജി വാഹനങ്ങളായ ടിയാഗോ സിഎൻജി, ടിഗോർ സിഎൻജി എന്നിവ 2022 ജനുവരിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു .
ടാറ്റയുടെ തിരഞ്ഞെടുത്ത ഡീലർഷിപ്പുകളില്‍ സിഎൻജിയിൽ പ്രവർത്തിക്കുന്ന ടിയാഗോ, ടിഗോർ എന്നിവയുടെ പ്രീ-ബുക്കിംഗുകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കമ്പനി ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ടിയാഗോ സിഎൻജി, ടിഗോർ സിഎൻജി എന്നിവയ്ക്കുള്ള ബുക്കിംഗ് ജനുവരിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ടാറ്റ മോട്ടോഴ്‌സ് വരും ആഴ്ചകളിൽ ഔദ്യോഗികമായി തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സിഎൻജിയിൽ പ്രവർത്തിക്കുന്ന ടിയാഗോയുടെയും ടിഗോറിന്റെയും പരീക്ഷണ പതിപ്പുകളെ മുമ്പ് നിരവധി അവസരങ്ങളിൽ റോഡുകളിൽ കണ്ടിട്ടുണ്ട്. സിഎൻജിയിൽ പ്രവർത്തിക്കുന്ന ടിയാഗോയ്ക്കും ടിഗോറിനും സ്റ്റാൻഡേർഡ് മോഡലിനേക്കാൾ സ്റ്റൈലിംഗ് മാറ്റങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ല. പക്ഷേ, ടാറ്റ അവരുടെ ഏത് ട്രിമ്മിലാണ് സിഎൻജി കിറ്റ് അവതരിപ്പിക്കുന്നതെന്ന് ഇതുവരെ വ്യക്തമല്ല.
Read Also:- വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ കമ്പനികൾ
രണ്ട് മോഡലുകളും സ്റ്റാൻഡേർഡ് പെട്രോൾ വേഷത്തിൽ വളരെ മികച്ച രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും, സിഎൻജി പതിപ്പുകളിലെ ഉപകരണങ്ങളുടെ ലിസ്റ്റ് അവ ഏത് ട്രിമ്മിലാണ് വാഗ്ദാനം ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും.
Post Your Comments