തിരുവനന്തപുരം: മതത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ പലരെയും പുറത്താക്കാന്‍ ശ്രമിച്ചവർക്കുള്ള മറുപടിയാണ് സുഗത കുമാരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാഹിത്യരചനകള്‍ കൊണ്ട് മാത്രമല്ല അഗതികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലൂടെയും പരിസ്ഥിതി സംരക്ഷണത്തിലൂടെയും സ്ത്രീപക്ഷ നിലപാടുകളിലൂടെയും ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു സുഗതകുമാരിയുടെതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു വിഭാഗത്തെയും അരികുവല്‍ക്കരിച്ചു കൊണ്ട് രാഷ്ട്രത്തിന് നിലനില്‍പ്പില്ലെന്ന് വിശ്വസിച്ച നിലപാടായിരുന്നു സുഗതകുമാരിയുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുഗതകുമാരിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അയ്യങ്കാളി ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം, സൂഗതകുമാരിക്കു സമുചിതമായ സ്മാരകം നിര്‍മിക്കുന്നത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചതായി മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ പറഞ്ഞു.
Post Your Comments