Latest NewsNewsIndia

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഈടാക്കുന്ന നിരക്കുകള്‍ കുത്തനെ ഉയരും : ആര്‍ബിഐ

ന്യൂഡല്‍ഹി : ജനുവരി ഒന്നുമുതല്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വിലക്കുന്നതിന് ഈടാക്കുന്ന നിരക്കുകള്‍ കുത്തനെ ഉയരും. ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉയോഗിച്ച് നടത്താന്‍ ആകുന്ന സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാല്‍ ആണ് അധിക തുക ഈടാക്കുക.

Read Also : ക്ലാസ് എടുക്കുന്നതിനിടെ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം: അധ്യാപകന്‍ അറസ്റ്റില്‍

അനുവദനീയമായ പരിധി കഴിഞ്ഞാല്‍ എടിഎം ഇടപാടുകള്‍ക്കായി ഉപഭോക്താക്കള്‍ 2022 ജനുവരി മുതല്‍ കൂടുതല്‍ ചാര്‍ജ് നല്‍കേണ്ടി വരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ വിജ്ഞാപനത്തിലൂടെ അറിയിച്ചിരുന്നു. എടിഎമ്മുകളില്‍ നിന്ന് ശ്രദ്ധിച്ച് പണം പിന്‍വലിച്ചില്ലെങ്കില്‍ നിരക്ക് വര്‍ധന ഉപയോക്താക്കള്‍ക്ക് ഭാരമാകുമെന്ന് ആര്‍ബിഐ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

നിലവില്‍, പ്രതിമാസ സൗജന്യ പരിധി കഴിഞ്ഞാല്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഒരു ഇടപാടിന് 20 രൂപ എന്ന നിരക്കില്‍ ഓരോ ഉപഭോക്താവും നല്‍കുന്നുണ്ട്. പുതിയ വിജ്ഞാപനമനുസരിച്ച് ഓരോ മാസവും ഒരു അധിക ഇടപാടിന് 1 രൂപ വീതം നിരക്ക് വര്‍ധിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ ഇനി മുതല്‍ സൗജന്യ പരിധിയ്ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപ വീതം നല്‍കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button