തിരുവനന്തപുരം: കേരളത്തില്‍ ഏത് പുതിയ പദ്ധതി പദ്ധതി വന്നാലും എതിര്‍ക്കുക എന്നത് ചിലരുടെ ഗൂഢമായ ലക്ഷ്യമാണ്. എന്നാല്‍ എതിര്‍പ്പുകളെ ധീരമായി മറികടക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇവിടെ ഒന്നും നടക്കില്ല എന്നതുമാറി പലതും നടക്കുമെന്ന നിലയായെന്നും അദ്ദേഹം പറഞ്ഞു. കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ് ഉദ്ഘാടന വേദിയിലാണ് കെ റെയില്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ മുന്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ പരാമര്‍ശം.
Read Also : സിനോഫാം കുത്തിവെയ്പ്പ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് ബൂസ്റ്റർ നൽകും: അറിയിപ്പ് നൽകി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം
ഏതു പുതിയ പരിഷ്‌കാരം വന്നാലും ചിലര്‍ എതിര്‍ക്കുമെന്ന് ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ നടന്ന പ്രതിഷേധങ്ങളെ സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. അതിനെ ശാസ്ത്രീയമായി വിശകലനം ചെയ്ത്, എതിര്‍പ്പിന്റെ കാരണങ്ങള്‍ മനസിലാക്കി മുന്നോട്ടു പോയാല്‍ എതിര്‍പ്പുകളെ നേരിടാന്‍ കഴിയും. എതിര്‍ക്കുന്നവര്‍ക്കുപോലും പിന്നീട് പദ്ധതികളുടെ ഗുണഫലം കിട്ടുന്നുണ്ട്. അവര്‍ പദ്ധതികള്‍ക്ക് ഒപ്പം നില്‍ക്കാറുമുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു വികസന പദ്ധതികളും നടപ്പാക്കാന്‍ അനുവദിക്കരുത് എന്ന് ഉറപ്പിച്ചുള്ള സംഘടിത നീക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Post Your Comments