Latest NewsKeralaNews

പൊലീസുകാരെ നിഷ്ക്രിയമാക്കാനാണ് ജയ് ശ്രീറാം വിവാദം കൊണ്ടുവന്നത്, അഷ്‌റഫ് മൗലവി കൊലപാതകങ്ങളുടെ പ്രേരണ സ്രോതസ്സ്: ശശികല

ആലപ്പുഴ: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി എസ്ഡിപിഐ നേതൃത്വത്തിൽ എത്തിയതിനു ശേഷം ക്രൂരമായ നിരവധി കൊലപാതകങ്ങൾ ആണ് കേരളത്തിൽ അരങ്ങേറിയതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചർ ആരോപിച്ചു. ബി ജെ പി നേതാവ് രൺജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്ന് ശശികല ടീച്ചർ ആവശ്യപ്പെട്ടു.

Also Read:ഒമിക്രോണ്‍: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി, 24 മണിക്കൂറും കൊവിഡ് ഒപിയില്‍ ഒമിക്രോണ്‍ സേവനങ്ങള്‍

രൺജിത്തിന്റേതടക്കം കേരളത്തിൽ നടന്ന മുഴുവൻ കൊലപാതകങ്ങളിലും അഷ്‌റഫ് മൗലവിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ടീച്ചർ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി കൊലപാതകങ്ങളുടെ പ്രേരണ സ്രോതസ്സ് ആണെന്നും ആരോപിച്ചു. രൺജിത്തിനെ കൊല ചെയ്തവരെ ഇത് വരെ അറസ്റ്റ് ചെയ്യാൻ കേരള പൊലീസിന് സാധിച്ചിട്ടില്ലെന്നും എസ് ഡി പി ഐ നടത്തിയ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണ് രൺജിത് കൊല ചെയ്യപ്പെട്ടതെന്നും ശശികല ടീച്ചർ പറഞ്ഞു.

‘എസ് ഡി പി ഐ നേതാവ് ഷാന്റെ കൊലപാതകം പോലും എസ്ഡിപിഐ ആസൂത്രണം ചെയ്തതാകാം. വർഗീയ വിദ്വേഷമാണ് എസ്ഡിപിഐ ലക്ഷ്യമിടുന്നത്. രൺജീത്തിനെ ക്രൂരമായി കൊലപ്പെടുത്തിയിട്ടും അന്വേഷണം എവിടെയുമെത്തിയിട്ടില്ല.കേരള പോലീസിന്റെ അന്വേഷണം എവിടെയും എത്തുകയുമില്ല. അതിനാൽ കേസന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണം. പോലീസ് ഉദ്യോഗസ്ഥരെ നിഷ്ക്രിയമാക്കാനാണ് ജയ് ശ്രീറാം വിവാദം കൊണ്ടുവന്നത്’, ശശികല ടീച്ചർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button