ലക്നൗ : ഉത്തര്‍പ്രദേശില്‍ വീണ്ടും ബിജെപി തേരോട്ടമെന്ന് സര്‍വേ ഫലം. യുപിയില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച് ഇന്ത്യ ന്യൂസ്- ജന്‍ കി ബാത്ത് അഭിപ്രായ സര്‍വേഫലം. നവംബര്‍ 22 മുതല്‍ ഡിസംബര്‍ 20 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അഭിപ്രായ ശേഖരണം നടത്തിയാണ് റിപ്പോര്‍ട്ട് പുറത്തു വിടുന്നതെന്നാണ് അവകാശപ്പെടുന്നത്. ബിജെപിക്ക് വ്യക്തമായ മുന്നേറ്റമാണ് സര്‍വേ പ്രവചിക്കുന്നത്.
Read Also : രാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ തുടര്‍ച്ചയായുണ്ടായ പിഴവുകളില്‍ ഇന്റലിജന്‍സ് അന്വേഷണം
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനു മുന്‍പ് പുറത്തുവന്ന മറ്റൊരു സര്‍വേയില്‍, 100 സീറ്റിലേറെ ബിജെപിക്ക് കുറയുമെങ്കിലും ഭരണം നിലനിര്‍ത്തുമെന്നായിരുന്നു പ്രവചനം. യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി തുടരുമെന്നും സര്‍വേ പറയുന്നു. ഇപ്പോള്‍ പുറത്തുവന്ന സര്‍വേയില്‍ 233-252 സീറ്റുകള്‍ വരെ ബിജെപി നേടുമെന്നാണ് പ്രവചനം.
അഖിലേഷിന്റെ സമാജ്വാദി പാര്‍ട്ടി 135-149 സീറ്റുകള്‍ വരെ നേടും. മായാവതിയുടെ ബിഎസ്പി 11-12 സീറ്റുകള്‍ വരെയും കോണ്‍ഗ്രസ് 3 -6 വരെ സീറ്റുകള്‍ നേടിയേക്കുമെന്നും സര്‍വേ പറയുന്നു. മറ്റുള്ളവര്‍ക്ക് 1 മുതല്‍ 4 വരെ ലഭിച്ചേക്കാം. 39 ശതമാനം വോട്ട് വിഹിതമാണ് ബിജെപിക്ക് പ്രവചിക്കുന്നത്. 35 ശതമാനം എസ്പിയും 14 ശതമാനം ബിഎസ്പിയും 5 ശതമാനം കോണ്‍ഗ്രസും മറ്റുള്ളവര്‍ 7 ശതമാനവും വോട്ട് നേടുമെന്നും സര്‍വേ പറയുന്നു.
Post Your Comments