
ദുബായ്: പുതുവത്സരം ആഘോഷമാക്കാൻ ദുബായ് എക്‌സ്‌പോ. കരിമരുന്ന് പ്രയോഗവും രാജ്യാന്തര കലാകാരന്മാർ പങ്കെടുക്കുന്ന വൈവിധ്യമാർന്ന പരിപാടികളും പുതുവത്സരാഘോഷത്തിന്റെ ഭാഗമായി എക്‌സ്‌പോ വേദിയിൽ ഒരുക്കിയിട്ടുണ്ട്.
Read Also: 2022ൽ ഇരുചക്ര വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി കാവസാക്കി
ഡിസംബർ 31 ന് ഉച്ചകഴിഞ്ഞു 3 മണിയ്ക്ക് ആരംഭിക്കുന്ന പുതുവത്സര ആഘോഷ പരിപാടികൾ ജനുവരി 1 പുലർച്ചെ 4 വരെ നീളും. എക്‌സ്‌പോ വേദിയിൽ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഭക്ഷണശാലകൾ മുഴുവൻ സമയവും പ്രവർത്തിക്കും. പുതുവത്സര വിഭവങ്ങളൊരുക്കുകയും ചെയ്യും. ഇന്ത്യ പവിലിയനിലും പ്രത്യേക പരിപാടികളുണ്ടാകും.
ജൂബിലി പാർക്കിൽ 11.30 ന് തുടങ്ങുന്ന ഡിജെ മേളയിൽ ലോകത്തിലെ പ്രഗത്ഭ ഇലക്ട്രോണിക് സംഗീത വിദ്വാൻമാർ അണിനിരക്കുന്നത്. ഇന്ത്യ, അറബ് രാജ്യങ്ങൾ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഡിജെകൾ നടക്കുന്നത്. 192 രാജ്യങ്ങൾ ഒരുമിക്കുന്ന പുതുവത്സരാഘോഷത്തിനാണ് അരങ്ങൊരുങ്ങുന്നതെന്നാണ് അധികൃതർ അറിയിക്കുന്നത്.
Post Your Comments