ഫിറോസാബാദ്: പതിനെട്ടുകാരിയെ ഓടുന്ന കാറിൽ ഇൻസ്റ്റഗ്രാം സുഹൃത്തും കൂട്ടാളിയും ബലാത്സംഗം ചെയ്തതായി പരാതി. ഞായറാഴ്ച ഉത്തർപ്രദേശിലെ ആഗ്രയിൽ സിക്കന്ദ്ര പ്രദേശത്താണ് സംഭവം നടന്നത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുപത്തിനാലുകാരനായ കൃഷ്ണ ബാഗലാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. ആറുമാസം മുമ്പാണ് പെൺകുട്ടി യുവാവുമായി പരിചയത്തിലായതെന്നും പോലീസ് പറഞ്ഞു.
നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെ വിളിച്ചുവരുത്തിയ കൃഷ്ണ ബാഗലും സുഹൃത്ത് ഹേമന്ത് കുമാറും പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് മദ്യം കഴിക്കാൻ നിർബന്ധിച്ചു. പെൺകുട്ടി വിസമ്മതിച്ചതോടെ കാറിന്‍റെ ഡോറിലേക്ക് തല ഇടിപ്പിച്ചതിന് ശേഷം വായിലേക്ക് മദ്യം ഒഴിച്ചുവെന്നും പരാതിയിൽ പറയുന്നു.
എസ്‌ഡിപിഐ നേതാവ് കെഎസ് ഷാന്‍ വധക്കേസിൽ അഞ്ചംഗ കൊലയാളിസംഘം പിടിയില്‍
സംഭവത്തെക്കുറിച്ച് പെൺകുട്ടി സഹോദരിയോട് പറഞ്ഞതിനെ തുടർന്നാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് പെൺകുട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രതികൾ ബലാത്സംഗത്തിന്‍റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും വിവരം പുറത്തുപറഞ്ഞാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് രണ്ടുപേരെ പിടികൂടി.
Post Your Comments