KeralaLatest NewsNews

വി​ക​സ​ന പ​ദ്ധ​തി​യെ എ​തി​ര്‍​ക്കു​ന്ന​വ​രെ കാ​ര്യം പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടു​ത്തും: മുഖ്യമന്ത്രി

എ​തി​ര്‍​പ്പി​ന്‍റെ കാ​ര​ണം ശാ​സ്ത്രീ​യ​മാ​യി അ​പ​ഗ്ര​ഥ​നം ചെ​യ്യു​ക. എ​തി​ര്‍​പ്പി​ന്‍റെ വ​ശ​ങ്ങ​ളെ​ന്താ​ണെ​ന്ന് കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കു​ക.

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ വി​ക​സ​ന പ​ദ്ധ​തി​യെ എ​തി​ര്‍​ക്കു​ന്ന​വ​രെ കാ​ര്യം പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഗെ​യ്ല്‍ പ​ദ്ധ​തി​ക്ക് എ​തി​ര്‍​പ്പു​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ എ​തി​ര്‍​പ്പി​ല്‍ കാ​ര്യ​മി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ അ​വ​ര്‍ പ​ദ്ധ​തി​ക്ക് കൂ​ടെ നി​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സ​ര്‍​വീ​സ് (കെ​എ​എ​സ്) ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സം​സ്ഥാ​ന​ത്ത് ഏ​ത് പു​തി​യ കാ​ര്യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴും ചി​ല​ര്‍ അ​തി​നെ എ​തി​ര്‍​ക്കു​ന്നു.

‘എ​തി​ര്‍​പ്പി​ന്‍റെ കാ​ര​ണം ശാ​സ്ത്രീ​യ​മാ​യി അ​പ​ഗ്ര​ഥ​നം ചെ​യ്യു​ക. എ​തി​ര്‍​പ്പി​ന്‍റെ വ​ശ​ങ്ങ​ളെ​ന്താ​ണെ​ന്ന് കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കു​ക. അ​ങ്ങ​നെ മു​ന്നോ​ട്ട് പോ​കാ​ന്‍ ത​യാ​റാ​യാ​ല്‍ ഇ​ത്ത​രം എ​തി​ര്‍​പ്പു​ക​ളെ നേ​രി​ടാ​ന്‍ സാ​ധി​ക്കും എ​ന്നാ​ണ് ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ അ​നു​ഭ​വം. ദേ​ശീ​യ പാ​ത വി​ക​സ​നം, ഗെ​യി​ല്‍ പൈ​പ്പ് ലൈ​ന്‍, കൊ​ച്ചി- ഇ​ട​മ​ണ്‍ പ​വ​ര്‍ ഹൈ​വേ ഇ​ങ്ങ​നെ പ​ല കാ​ര്യ​ങ്ങ​ളി​ലും അ​തി​ശ​ക്ത​മാ​യ എ​തി​ര്‍​പ്പു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ ആ ​എ​തി​ര്‍​പ്പി​ല്‍ കാ​ര്യ​മി​ല്ലെ​ന്ന് എ​തി​ര്‍​ക്കു​ന്ന​വ​രോ​ട് കാ​ര്യ കാ​ര​ണ സ​ഹി​തം പ​റ​യും’- മുഖ്യമന്ത്രി പറഞ്ഞു.

Read Also:  അത് നിനക്ക് പാണനായി വിജയന്റെ മോന്ത മാത്രം കണ്ട് ശീലിച്ചത് കൊണ്ട് തോന്നുന്നതാ : കമന്റിൽ പ്രതികരിച്ച് കെകെ രമ

‘ന​മ്മു​ടെ നാ​ടി​ന്‍റെ ഭാ​വി​യ്ക്ക്, ന​ല്ല നാ​ളേ​യ്ക്ക്, വ​രും ത​ല​മു​റ​യ്ക്ക് ഈ ​പ​ദ്ധ​തി​ക​ള്‍ ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത​താ​ണ് എ​ന്ന് വി​ശ​ദീ​ക​രി​ച്ച​പ്പോ​ള്‍ എ​തി​ര്‍​ത്ത​വ​ര്‍ ത​ന്നെ പ​ദ്ധ​തി​യെ അ​നു​കൂ​ലി​ക്കാ​നും സ​ഹാ​യി​ക്കാ​നും അ​തി​ന്‍റെ ഭാ​ഗ​മാ​കാ​നും ത​യാ​റാ​യി മു​ന്നോ​ട്ടു വ​ന്നു. ഇ​ത്ത​രം പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഫ​ലം അ​നു​കൂ​ലി​ക്ക​ന്ന​വ​ര്‍​ക്ക് മാ​ത്ര​മ​ല്ല, എ​തി​ര്‍​ക്കു​ന്ന​വ​ര്‍​ക്കും ല​ഭ്യ​മാ​കു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള പ​ല എ​തി​ര്‍​പ്പു​ക​ള്‍ കാ​ര​ണം നാ​ടി​ന് വേ​ണ്ട പ​ല​തും ന​ട​പ്പാ​കാ​തി​രു​ന്ന​പ്പോ​ള്‍ കേ​ര​ള​ത്തി​ലു​ണ്ടാ​യ പൊ​തു ചി​ന്ത ഇ​വി​ടെ ഒ​ന്നും ന​ട​ക്കി​ല്ല എ​ന്ന​താ​യി​രു​ന്നു’- മുഖ്യമന്ത്രി പറഞ്ഞു.

‘കേ​ര​ള​ത്തി​ല്‍ ഇ​നി ഒ​ന്നും ന​ട​ക്കു​ക​യേ ഇ​ല്ല എ​ന്നു ക​രു​തി​യ പ​ല​തും ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​ത് യാ​ഥാ​ര്‍​ത്ഥ്യ​മാ​ണ്. എ​ന്നാ​ല്‍ ന​മ്മു​ടെ സ​മൂ​ഹ​വും സ​മൂ​ഹ​ത്തി​ലെ ആ​ളു​ക​ളും ഇ​തി​നൊ​ന്നി​നും എ​തി​ര​ല്ല. അ​വ​രെ​ല്ലാം ആ​ഗ്ര​ഹി​ക്കു​ന്ന​ത് ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ന​ട​പ്പാ​ക​ണം. കേ​ര​ള സം​സ്ഥാ​ന രൂ​പീ​ക​ര​ണം മു​ത​ല്‍ നാം ​ആ​ഗ്ര​ഹി​ക്കു​ന്ന​താ​ണ് കെ​എ​എ​സ് ന​ട​പ്പി​ലാ​ക്കു​ക എ​ന്ന​ത്. പ​ല സ​ര്‍​ക്കാ​രു​ക​ളും ശ്ര​മി​ച്ചു. പ​ല​രും ഇ​തൊ​രി​ക്ക​ലും സം​ഭ​വി​ക്കി​ല്ലെ​ന്ന് ക​രു​തി. ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ ഈ ​സ​ര്‍​ക്കാ​രി​നു​ണ്ടാ​യി​രു​ന്നു. കെ​എ​എ​സ് ന​ട​പ്പി​ലാ​ക്കി​യ​തി​ല്‍ പി​എ​സ്‌​സി പ്ര​ത്യേ​ക അ​ഭി​ന​ന്ദ​നം അ​ര്‍​ഹി​ക്കു​ന്നു. ഐ​എ​എ​സും- കെ​എ​എ​സും ത​മ്മി​ല്‍ വ​ള​രെ ശ​രി​യാ​യ ബ​ന്ധം വ​ള​ര്‍​ത്തി​യെ​ടു​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണ്’- മു​ഖ്യ​മ​ന്ത്രി ഓ​ര്‍​മ്മി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button