പുതുച്ചേരി : സംസ്ഥാനത്ത് ബിജെപി പ്രവർത്തകർക്ക് നേരെ പോപ്പുലർഫ്രണ്ട് നടത്തുന്ന ആക്രമണങ്ങളിൽ പ്രതികരിച്ച് പുതുച്ചേരി ആഭ്യന്തരമന്ത്രി എ നമശ്ശിവായം. മതത്തിന്റെ അടിസ്ഥാനത്തിൽ കൊലപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ബിജെപിയ്ക്ക് നേരെ ആക്രമണങ്ങൾ അഴിച്ചുവിടുന്നത് പോപ്പുലർ ഫ്രണ്ട് അവസാനിപ്പിക്കണം. അക്രമങ്ങൾവെച്ച് പൊറുപ്പിക്കാൻ കഴിയില്ല. മതത്തിന്റെ അടിസ്ഥാനത്തിൽ കൊലപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഇതൊന്നും വെറുതെ നോക്കി നിൽക്കാൻ കഴിയില്ല’- നമശ്ശിവായം പറഞ്ഞു.
Read Also : മണ്ഡലകാല പൂജ : ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം
കേരളത്തിൽ ബിജെപി നേതാക്കളും, പ്രവർത്തകരും കൊല്ലപ്പെടുന്ന സംഭവങ്ങൾ സിബിഐ അന്വേഷിക്കണം. കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments