
മനാമ: ബഹ്‌റൈനിൽ സിനോഫാം കുത്തിവെയ്പ്പ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് ബൂസ്റ്റർ നൽകും. ബഹ്റൈൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സിനോഫാം വാക്‌സിന്റെ ആദ്യ ഡോസ്, രണ്ടാം ഡോസ്, ആദ്യ ബൂസ്റ്റർ ഡോസ് എന്നിങ്ങനെ മൂന്ന് ഡോസ് കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ആദ്യ ബൂസ്റ്റർ ഡോസ് കുത്തിവെപ്പെടുത്ത് മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ടാം ഡോസ് ബൂസ്റ്റർ ഡോസ് നൽകുന്നത്.
ഈ കുത്തിവെപ്പിന് അർഹതയുള്ളവർക്ക് രണ്ടാം ബൂസ്റ്റർ ഡോസ് കുത്തിവെപ്പിനായി ഫൈസർ, സിനോഫാം ഇവയിൽ ഏതെങ്കിലും ഒരു വാക്‌സിൻ തെരഞ്ഞെടുക്കാം.
Post Your Comments