ബംഗളൂരു: പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തനിടെ കര്‍ണാടക നിയമസഭയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി.
കോണ്‍ഗ്രസിന്റെ ശക്തമായ എതിര്‍പ്പിനെ വകവെക്കാതെയാണ് ഭരണകക്ഷിയായ ബിജെപി ബില്‍ നിയമസഭയില്‍ പാസാക്കിയത്. ശബ്ദവോട്ടോടെയാണ് നിയമസഭ മതസ്വാതന്ത്ര്യ ബില്‍ 2021 പാസാക്കിയത്.
പുതിയ ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ക്രിസ്ത്യന്‍ സമുദായത്തെ ഇരകളാക്കാനാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ നിയമമന്ത്രി ജെ സി മധുസ്വാമി ശക്തമായി എതിര്‍ത്തു. നിയമവിരുദ്ധമായ മതപരിവര്‍ത്തനങ്ങളില്‍ നിന്ന് എല്ലാ മതങ്ങളെയുംസംരക്ഷിക്കുന്നതിനാണ് ബില്‍ കൊണ്ടുവന്നതെന്ന് അവകാശപ്പെട്ട മന്ത്രി, സംസ്ഥാനത്തിന്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ഡാറ്റയുണ്ടെന്നും നിര്‍ദേശിച്ചു.
Post Your Comments