Latest NewsJobs & VacanciesNewsCareerEducation & Career

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ 18 പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്: അപേക്ഷ ക്ഷണിച്ചു

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ 18 പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമനമായിരിക്കും. മെക്കാനിക്കല്‍ 1, ഇലക്ട്രിക്കല്‍ 2, ഇലക്ട്രോണിക്‌സ്3, ഇന്‍സ്ട്രമെന്റേഷന്‍1, സിവില്‍ 4 ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി3: ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

Read Also  :  സിനിമയെ സാഹിത്യത്തോട് അടുപ്പിച്ച സംവിധായകൻ: കെ.എസ് സേതുമാധവന് അനുശോചനവുമായി ഫെഫ്ക

കൊമേഴ്‌സ്യല്‍2: മൂന്ന് വര്‍ഷത്തെ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് ഡിപ്ലോമ അല്ലെങ്കില്‍ ബി.എ./ബി.എസ്സി./ബി.കോം./ബി.സി.എ./ബി.ബി.എ. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ഫിനാന്‍സ്2: എം.കോമും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 28 ആണ്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.cochinshipyard.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button