ഉള്ള്യേരി: ബാഡ്മിന്റൻ കളിക്കിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥി മരിച്ചു. കോഴിക്കോട് മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജ് അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥി ഐവിൻ ഫ്രാൻസിസ് (26) ആണ് മരിച്ചത്.
തൃശൂർ കുരീച്ചിറ നെഹ്റു നഗറിൽ വട്ടക്കുഴി ഫ്രാൻസിസിന്റെയും ഡോക്ടർ ലീന ഫ്രാൻസിസിന്റെയും മകനാണ്. ഞായറാഴ്ച വൈകീട്ട് കോളജ് ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : 2024 ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും, സീറ്റുകൾ തൂത്തുവാരും: ബിജെപിയെ തുടച്ചുനീക്കുമെന്ന് ഹരീഷ് റാവത്ത്
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് ഐവിൻ മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നിൽകി. സഹോദരി: എവിലിൻ ഫ്രാൻസിസ്. സംസ്കാരം ഇന്ന് രാവിലെ 11ന് തൃശൂർ കുരീച്ചിറ സെന്റ് ജോസഫ് പള്ളിയിൽ നടക്കും.
Post Your Comments