കണ്ണൂർ: പഴയങ്ങാടി മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ.ഇ. ഹിഷാം (30) ആണ് മരിച്ചത്. കൊലപാതക കാരണം വ്യക്തമല്ല.
സംഭവത്തിന് പിന്നിൽ രാഷ്ട്രീയം ഇല്ലെന്നാണു സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Also : കോവിഡ് ദുരിതാശ്വാസ ഫണ്ട് : മുക്കിയത് ആയിരക്കണക്കിന് കോടികളെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
അതേസമയം പുല്ലൂക്കരയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. പെരിങ്ങത്തൂരിനടുത്ത പുല്ലൂക്കര വിഷ്ണുവിലാസം യു.പി സ്കൂളിനു സമീപത്തെ പടിക്കൂലോത്ത് രതിയാണ് (50) അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മോഹനനെ ചൊക്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെയാണ് സംഭവം.
കഴുത്തറുക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ചെറുകത്തി പൊലീസ് പ്രതിയിൽനിന്നു പിടിച്ചെടുത്തു. കഴുത്തറുത്തതിനുശേഷം മരിച്ചെന്ന് ഉറപ്പിക്കാൻ രതിയുടെ കൈത്തണ്ടയും മുറിച്ച നിലയിലാണ്. രതിയുടെ അലർച്ച കേട്ട് ഓടിയെത്തിയ പരിസരവാസികൾ അടച്ചിട്ട വാതിൽ ചവിട്ടിപ്പൊളിക്കുകയായിരുന്നു. എന്നാൽ, അപ്പോഴേക്കും മരിച്ചിരുന്നു.
തൊഴിൽരഹിതനാണ് മോഹനൻ. ഭാര്യ പുല്ലൂക്കരയിൽ ടെയ്ലറിങ് ജോലിക്കു പോയാണ് നിത്യവൃത്തി കഴിച്ചു പോന്നിരുന്നത്. ഇവർക്ക് രണ്ടു മക്കളുണ്ട്. വയറിങ് ജോലിക്കാരനായ ധനിത്ത്, ധനുഷ. ഇവരിൽ ധനുഷ വിവാഹിതയാണ്.
കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ, സി.ഐ ഷാജു, എസ്.ഐ സൂരജ് ഭാസ്കർ എന്നിവർ സംഭവസ്ഥലത്ത് പരിശോധന നടത്തി. ഫോറൻസിക് സംഘവും തെളിവു ശേഖരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സംസ്കരിക്കും.
Post Your Comments