കേരളത്തിൽ കലാപ അന്തരീക്ഷം സൃഷ്ടിക്കാൻ ആർഎസ്എസും എസ്.ഡി.പി.ഐയും ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ. നടക്കുന്നത് ആസൂത്രിതമായ ആക്രമണമാണ്. വർഗീയ വികാരം ഇളക്കിവിടുന്ന പ്രചാരവേല നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കൊലപാതകം നടന്നാൽ എസ്ഡിപിഐക്ക് ആഹ്ളാദമാണ്. സി പി എമ്മിൽ നുഴഞ്ഞു കയറാൻ എസ്ഡിപിഐക്ക് കഴിയില്ല. മുസ്ലീം വിഭാഗക്കാർ എല്ലാം എസ് ഡി പി ഐ അല്ല. മുസ്ലിം വിഭാഗത്തിൽ ഉള്ള എല്ലാവരെയും എസ്.ഡി.പി.ഐ ആയി ചിത്രീകരിക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എമ്മിൽ എസ്.ഡി.പി.ഐ നുഴഞ്ഞുകയറ്റമുണ്ടെന്ന വാർത്തയെ തള്ളി രംഗത്ത് വരികയായിരുന്നു അദ്ദേഹം. സി.പി.എമ്മിൽ എസ്.ഡി.പി.ഐക്കാർക്ക് നുഴഞ്ഞു കയറാൻ പറ്റില്ലെന്നും അത്തരം ആക്ഷേപങ്ങളെല്ലാം പ്രാദേശികം മാത്രമാണെന്നും കോടിയേരി വ്യക്തമാക്കി.
Also Read:സ്‌കൂളിലേക്ക് പോയ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തി
‘ജനുവരി നാലിന് പ്രാദേശിക കേന്ദ്രങ്ങളിൽ സിപിഎം ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. കൊവിഡ് കാലത്തെ കൊള്ള സംബന്ധിച്ച് ഇപ്പോൾ വരുന്നത് മുമ്പ് ഉയർന്ന വിവാദങ്ങൾ തന്നെയാണ്. പൊയ് വെടിയാണ് ഇപ്പോൾ നടക്കുന്നത്. ഇതൊക്കെ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ വിശദീകരിച്ചതാണ്. സിൽവർ ലൈൻ കേരളത്തിനാവശ്യമായ പദ്ധതിയാണ്. ഇക്കാര്യത്തിൽ തരൂരിൻ്റേത് കേരളത്തിൻ്റെ പൊതു നിലപാട് ആണ്. ശശി തരൂരിനെതിരെ നടക്കുന്ന വിമർശനങ്ങൾ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളുടെ ഭാഗമാണ്’, കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
Post Your Comments