Latest NewsNewsInternationalBahrainGulf

ബഹ്‌റൈൻ മിനിസ്ട്രിയുടെ മികച്ച സേവാ മെഡലിന് അർഹനായി കോഴിക്കോട് സ്വദേശി

മനാമ: ബഹ്റൈൻ മിനിസ്ട്രിയുടെ മികച്ച സേവാ മെഡലിന് അർഹനായി കോഴിക്കോട് സ്വദേശി. തെക്കേപ്പുറത്ത് സ്വദേശിയായ പി. എ. കബീറാണ് ബഹ്റൈൻ മിനിസ്ട്രിയുടെ മികച്ച സേവാ മെഡലിന് അർഹനായത്. ബഹ്റൈൻ പോലീസ് ദിന പരിപാടിയുടെ ചടങ്ങിൽ വച്ച് ലെഫ്റ്റനന്റ് കേണൽ കബീറിന് മെഡൽ സമ്മാനിച്ചു.

Read Also: ആരോഗ്യ പ്രവർത്തകനെന്ന വ്യാജേന വിദ്യാർത്ഥിനികളോട് ഹൃദയപരിശോധന നടത്തണമെന്ന് പറഞ്ഞ് ശല്യം ചെയ്ത വ്യാജ ഡോക്ടര്‍ പിടിയില്‍

1989 ലാണ് കബീർ ബഹ്റൈൻ പോലീസ് സേനയിൽ ചേരുന്നത്. നിലവിൽ അദ്ദേഹം ഡെപ്യുട്ടി കമാണ്ടർ പദവിയിലാണ് സേവനം അനുഷ്ഠിക്കുന്നത്. ബഹ്റൈൻ പോലീസിലെ പട്രോളിങ്, സെക്യുരിറ്റി ഫോഴ്‌സ്, സെൻട്രൽ റിസർവ് ഫോഴ്സ്, ബഹ്റൈൻ നേവി, ബഹ്റൈൻ പൊലീസ് ഹെഡ് ക്വോർട്ടേഴ്സ്, സിഐഡി ഡിപ്പാർട്ട്‌മെന്റ്, എയർപോർട്ട് പോലീസ് വിഭാഗം തുടങ്ങി എല്ലാ വിഭാഗങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Read Also: പ്രതികളെ തിരിച്ചറിഞ്ഞു, പക്ഷെ എല്ലാവരും സംസ്ഥാനം വിട്ടു: ആലപ്പുഴ കൊലപാതകത്തിൽ എഡിജിപിയുടെ പ്രതികരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button