പാണ്ടിക്കാട്: സ്വർണാഭരണ ശുദ്ധീകരണ തൊഴിലാളിയുടെ ബൈക്കിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ മുഖ്യ പ്രതികൾ അറസ്റ്റിൽ. എടവണ്ണ പന്നിപ്പാറ സ്വദേശി ഷിഹാബ് (45), കുന്നുമ്മൽ സ്വദേശി പാലപ്പറ്റ പ്രജിത്ത് എന്ന ജിജു (31) എന്നിവരാണ് അറസ്റ്റിലായത്.
ഈ മാസം 14നാണ് കേസിനാസ്പദമായ സംഭവം. പാണ്ടിക്കാട് ടൗണിൽ സ്വർണാഭരണ ശുദ്ധീകരണ കട നടത്തുന്ന മഹാരാഷ്ട്ര സ്വദേശി കിഷോറിന്റെ 400 ഗ്രാമിനടുത്ത് തൂക്കം വരുന്ന സ്വർണാഭരണങ്ങൾ ആണ് നിർത്തിയിട്ട ബൈക്കിൽ നിന്ന് മോഷണം പോയത്.
Read Also : അഴിമതിക്കാരുടെ പിന്നോക്ക രാജ്യമായിരുന്ന ഇന്ത്യയെ മുന്നിലേക്ക് നയിച്ചത് നരേന്ദ്ര മോദി: ജെ.പി.നഡ്ഡ
സംഭവം ബന്ധപ്പെട്ട് പോരൂർ വീതനശ്ശേരി സ്വദേശിയും പാണ്ടിക്കാട് ടൗണിൽ സ്വർണപ്പണി നടത്തുന്നയാളുമായ പടിഞ്ഞാറയിൽ ജയപ്രകാശിനെ (43) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
പാണ്ടിക്കാട് സി.ഐ കെ. റഫീഖ്, എസ്.ഐ അരവിന്ദൻ, എസ്.സി.പി.ഒമാരായ മൻസൂർ, അശോകൻ, ശൈലേഷ്, വ്യതീഷ്, സി.പി.ഒമാരായ ജയൻ, മിർഷാദ്, രജീഷ്, ദീപക്, ഷമീർ, ശ്രീജിത്ത്, ഹക്കിം ചെറുകോട്, സന്ദീപ്, ഷൈജു മോൻ എന്നിവരും ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി. മുരളീധരൻ, പ്രശാന്ത് പയ്യനാട്, കൃഷ്ണകുമാർ, മനോജ് കുമാർ, കെ. ദിനേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments