ചങ്ങരംകുളം: ബിസിനസിനെന്ന പേരിൽ പണം വാങ്ങി കബളിച്ചതിന്റെ പേരിൽ അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്ത എരമംഗലം മാണി കളത്തേൽ വീട്ടിൽ അബ്ദുൽ റഷീദിനെ (52)യാണ് കോടതി റിമാൻഡ് ചെയ്തത്.
ചങ്ങരംകുളത്തും മറ്റു സ്ഥലങ്ങളിലുമായി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ പേരിൽ പണം വാങ്ങി കബളിപ്പിച്ച പേരിൽ ഇയാളെ ചൊവ്വാഴ്ചയാണ് ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കൽ അറസ്റ്റു ചെയ്തത്. തുടർന്ന് പൊന്നാനി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
തിരുവനന്തപുരം നെടുമങ്ങാട് ബിസിനസ് നടത്തുന്ന മൂന്ന് പേരാണ് രണ്ടു കോടി രൂപ നഷ്ടപ്പെട്ടതായി കാണിച്ച് ഇയാൾക്കെതിരെ ജില്ല പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയത്. ഇയാൾക്കെതിരെ മലപ്പുറം ഉൾപ്പെടെ ജില്ലകളിൽ ഏറെ പരാതികൾ ഉള്ളതായി പൊലീസ് പറഞ്ഞു. നിരവധി വാറണ്ടുകൾ ഉള്ള ഇയാളെ ഡൽഹി പൊലീസ് അന്വേഷിച്ചു വരുന്നതായും പൊലീസ് വ്യക്തമാക്കി.
Post Your Comments