KozhikodeKeralaNattuvarthaLatest NewsNews

ബി​സി​നസി​നെന്ന പേരിൽ പണം വാങ്ങി തട്ടിപ്പ് : പ്രതി റിമാൻഡിൽ

ച​ങ്ങ​രം​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത എ​ര​മം​ഗ​ലം മാ​ണി ക​ള​ത്തേ​ൽ വീ​ട്ടി​ൽ അ​ബ്​​ദു​ൽ റ​ഷീ​ദി​നെ (52)യാണ് കോടതി റി​മാ​ൻ​ഡ്​ ചെ​യ്തത്

ച​ങ്ങ​രം​കു​ളം: ബി​സി​നസി​നെന്ന പേരിൽ പ​ണം വാ​ങ്ങി ക​ബ​ളി​ച്ച​തിന്റെ പേ​രി​ൽ അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ച​ങ്ങ​രം​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത എ​ര​മം​ഗ​ലം മാ​ണി ക​ള​ത്തേ​ൽ വീ​ട്ടി​ൽ അ​ബ്​​ദു​ൽ റ​ഷീ​ദി​നെ (52)യാണ് കോടതി റി​മാ​ൻ​ഡ്​ ചെ​യ്തത്.

ച​ങ്ങ​രം​കു​ള​ത്തും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തിന്റെ പേ​രി​ൽ പ​ണം വാ​ങ്ങി ക​ബ​ളി​പ്പി​ച്ച പേ​രി​ൽ ഇ​യാ​ളെ ചൊ​വ്വാ​ഴ്‌​ചയാണ് ച​ങ്ങ​രം​കു​ളം സി.​ഐ ബ​ഷീ​ർ ചി​റ​ക്ക​ൽ അ​റ​സ്റ്റു ചെ​യ്തത്. തുടർന്ന്​ പൊ​ന്നാ​നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു.

Read Also : കായംകുളത്ത് ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച് 77കാരിയെ ബലാത്സംഗം ചെയ്തകേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു

തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് ബി​സി​ന​സ് ന​ട​ത്തു​ന്ന മൂ​ന്ന്​ പേ​രാ​ണ് ര​ണ്ടു കോ​ടി രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി കാണിച്ച് ഇയാൾക്കെതിരെ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ മ​ല​പ്പു​റം ഉ​ൾ​പ്പെ​ടെ ജി​ല്ല​ക​ളി​ൽ ഏ​റെ പ​രാ​തി​ക​ൾ ഉ​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. നി​ര​വ​ധി വാ​റ​ണ്ടു​ക​ൾ ഉ​ള്ള ഇ​യാ​ളെ ഡ​ൽ​ഹി പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രു​ന്ന​താ​യും പൊ​ലീ​സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button