തിരുവനന്തപുരം : കേരളത്തിലെ പഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ സേവനം നല്‍കുന്ന ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം ( ഐ എല്‍ ജി എം എസ് ) കാര്യക്ഷമമാക്കാന്‍ സര്‍വ്വര്‍ സേവനം വിപുലപ്പെടുത്താന്‍ ക്ലൗഡ് സര്‍വ്വീസിലേക്ക് പോകുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
നിലവില്‍ പലഭാഗത്ത് നിന്നും സോഫ്റ്റ്‌വെയറിന്റെ വേഗതയെ കുറിച്ച് പരാതികള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ക്ലൗഡ് സര്‍വ്വീസിനായി തദ്ദേശ സ്വയംഭരണ വകുപ്പ് സി ഡിറ്റിന്റെ സേവനം തേടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
Post Your Comments