NattuvarthaLatest NewsKeralaNewsIndia

ഇരട്ടി വിലയിൽ പി പി ഇ കിറ്റുകൾ വാങ്ങിയത് മുഖ്യമന്ത്രി പറഞ്ഞിട്ട്: മുൻ ആരോഗ്യമന്ത്രിയുടെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: ഇരട്ടി വിലയിൽ പി പി ഇ കിറ്റുകൾ വാങ്ങിയത് മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ വെളിപ്പെടുത്തൽ. കൊവിഡിന്റെ ആദ്യഘട്ടത്തില്‍ മാര്‍ക്കറ്റ് വിലയുടെ മൂന്നിരട്ടി കൊടുത്താണ് പിപിഇ കിറ്റുകള്‍ വാങ്ങിയതെന്നും ഇത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നുവെന്നുമാണ് മന്ത്രിയുടെ പ്രതികരണം.

Also Read:കായംകുളത്ത് ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച് 77കാരിയെ ബലാത്സംഗം ചെയ്തകേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു ‘മാര്‍ക്കറ്റില്‍ സുരക്ഷ ഉപകരങ്ങള്‍ക്ക് ക്ഷാമമുള്ള സമയമായിരുന്നു ഇത്തരത്തിൽ ഒരു നടപടി. അന്വേഷിച്ചപ്പോള്‍ ആയിരത്തി അഞ്ഞൂറ് രൂപയ്ക്ക് തരാന്‍ ഒരു കമ്പനി തയ്യാറായി. വില നോക്കാതെ മൂന്നിരട്ടി ഉപകരണങ്ങള്‍ സംഭരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു’, കെ കെ ശൈലജ പറഞ്ഞു.

‘ദുരന്ത സമയത്ത് നടപടിക്രമങ്ങള്‍ പാലിക്കാതെയും സാധനങ്ങള്‍ വാങ്ങാനുള്ള അധികാരം സര്‍ക്കാരിനുണ്ട്. പിന്നീടാണ് അഞ്ഞൂറ് രൂപയ്ക്ക് പിപിഇ കിറ്റ് മാര്‍ക്കറ്റില്‍ ലഭ്യമായത്. സര്‍ക്കാറിനെതിരായ ആക്രമണങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ ചെറുക്കണം. അഴിമതി ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തത്’, കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button