ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ കോടതിവളപ്പിന്റെ അകത്തുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഇവരെക്കൂടാതെ, നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഉച്ചയ്ക്ക് 12:22നാണ് സ്ഫോടനം നടന്നത്. നഗരമധ്യത്തിൽ കമ്മീഷണർ ഓഫീസിനു സമീപമുള്ള കോടതി കെട്ടിടത്തിലായിരുന്നു സംഭവം. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാത്റൂമിൽ വെച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ, ബാത്റൂമിന്റെ മതിലുകൾ തകരുകയും മറ്റുള്ള റൂമുകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു.
സംഭവസ്ഥലം മുഴുവൻ ഇപ്പോൾ പോലീസിന്റെ നിയന്ത്രണത്തിലായതിനാൽ, മാധ്യമപ്രവർത്തകർക്ക് വിലക്കുണ്ട്. അതിവേഗം തന്നെ രംഗത്തെത്തിയ അഗ്നിശമനസേന പ്രവർത്തകർ ഇപ്പോഴും തീയണച്ചു കൊണ്ടിരിക്കുകയാണ്.
Post Your Comments