UAELatest NewsNewsInternationalGulf

കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ്: യുഎഇയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 400 ൽ അധികം കേസുകൾ

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 452 പുതിയ കേസുകളാണ് ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത്. 198 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് രണ്ടു പേർക്കാണ് ചൊവ്വാഴ്ച്ച യുഎഇയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: ഇന്ത്യാ വിരുദ്ധതയും തെറ്റായ വാർത്തകളും: യൂട്യൂബ് ചാനലുകളും വാർത്ത സൈറ്റുകളും നിരോധിച്ച് കേന്ദ്ര സർക്കാർ

7,44,890 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,38,983 പേർ രോഗമുക്തി നേടി. 2,154 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 3,753 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 396,090 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: ‘ആൾക്കൂട്ട കൊലപാതകത്തിന്റെ പിതാവ് നിങ്ങളുടെ അച്ഛൻ രാജീവ് ഗാന്ധി’: രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി

shortlink

Related Articles

Post Your Comments

Related Articles


Back to top button