കഴക്കൂട്ടം : അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്കൂൾ വിദ്യാർഥി മരിച്ചു. പള്ളിപ്പുറം പറമ്പിപ്പാലം പണയിൽ വീട്ടിൽ നദീറിന്റെയും സജീനയുടെയും മകൻ മുഹമ്മദ് അഹ്നാസ് ( 15) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ടൂഷൻ കഴിഞ്ഞു തിരിച്ചു വരുമ്പോൾ വീട്ടിനടുത്തുള്ള വഴിയിൽ വച്ചാണ് മുഹമ്മദ് അഹ്നാസിന് അണലിയുടെ കടിയേറ്റത്. ചാന്നാങ്കര മൗലാനാ ആസാദ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു.
Read Also : ‘മടങ്ങിവരവിനായി കാത്തിരുന്നു: പ്രതീക്ഷകള്‍ തെറ്റിച്ച് പി ടി തോമസ് പോയി, വല്ലാത്തൊരു ശൂന്യതയും ഹൃദയവേദനയും’
തുടർന്ന് വീട്ടുകാർ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി ഒരുമണിയോടെയാണ് മരിച്ചത്. പുതുകുറിച്ചി പള്ളി കബർ സ്ഥാനിൽ സംസ്കാരം നടത്തി. സഹോദരി: അൽഫിയ.
Post Your Comments