മക്ക: ഹജ്, ഉംറ തീർഥാടകർക്ക് മികച്ച സേവനം ലഭ്യമാക്കാൻ ഏകീകൃത പ്ലാറ്റ്‌ഫോം സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ. ഉംറ തീർത്ഥാടനുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും ഇനി ഈ പ്ലാറ്റ്‌ഫോം വഴിയായിരിക്കും നിയന്ത്രിക്കുന്നത്. ഇനി ഏകീകൃത പ്ലാറ്റ്‌ഫോം വഴിയാണ് രാജ്യാന്തര, ആഭ്യന്തര ഹജ് സർവീസ് കമ്പനികൾ കരാറുകൾ ഒപ്പുവയ്‌ക്കേണ്ടത്.
മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശ തീർഥാടകരുമായി കരാർ ഒപ്പുവയ്ക്കുന്നതിനും സേവനം നൽകുന്നതിനും വിലക്കേർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. ഇഖാമ നിയമ ലംഘകരുമായി കരാറുകൾ ഒപ്പുവയ്ക്കാനും പാടില്ല.
അതേസമയം നിയമ ലംഘനം നടത്തുന്ന കമ്പനികൾക്ക് 5 ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. നിയമ ലംഘനത്തിന്റെ സ്വഭാവമനുസരിച്ച് ലൈസൻസ് റദ്ദാക്കുകയോ താൽക്കാലിക പ്രവർത്തന വിലക്ക് ഏർപ്പെടുത്തുകയോ ചെയ്യും.
Read Also: പെരിയ ഇരട്ടക്കൊലപാതകം : മുൻ എംഎൽഎ കെ വി കുഞ്ഞുരാമൻ ഉൾപ്പടെ നാല് പേർക്ക് ജാമ്യം
Post Your Comments