റിയാദ്: ബൂസ്റ്റർ ഡോസുകളുടെ ഇടവേള കുറച്ച് സൗദി അറേബ്യ. മൂന്ന് മാസത്തെ ഇടവേളയിൽ ബൂസ്റ്റർ ഡോസ് കുത്തിവെയ്പ്പ് സ്വീകരിക്കാമെന്ന് സൗദി അറേബ്യ അറിയിച്ചു. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ അർഹതയുള്ളവർക്ക് വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് മൂന്ന് മാസം പൂർത്തിയാക്കുന്നതോടെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. കോവിഡ് വൈറസിന്റെ വിവിധ വകഭേദങ്ങളുടെ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ബൂസ്റ്റർ ഡോസ് ഇടവേള കുറയ്ക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്. വൈറസ് വകഭേദങ്ങളെ ചെറുക്കുന്നതിന് ബൂസ്റ്റർ ഡോസ് ഏറെ പ്രധാനമാണെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
Read Also: നികുതിവെട്ടിപ്പ്: ഷാവോമി ഉൾപ്പെടെ ചൈനീസ് മൊബൈല്‍ കമ്പനികളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
അതേസമയം കോവിഡ് വ്യാപനം തടയാൻ എല്ലാവരും കോവിഡ് വാക്‌സിനുകൾ പൂർണമായി സ്വീകരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒമിക്രോൺ വ്യാപനം പകുതി ലോകരാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ എല്ലാവരും ജാഗ്രത പാലിക്കണം. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ എല്ലാവരും രാജ്യത്തിനു പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി കഴിഞ്ഞ ദിവസം ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.
Post Your Comments