
എറണാകുളം: പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇഡി ഓഫീസിൽ മാർച്ച് നടത്തി പോപുലര്‍ ഫ്രണ്ട്. ആര്‍എസ്എസിന്റെ തിട്ടൂരമനുസരിച്ച് ഇനിയും ഇഡി വന്നാല്‍ ജനകീയ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എ അബ്ദുല്‍ സത്താര്‍ വ്യക്തമാക്കി. എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കി ഏകാധിപത്യം നടപ്പിലാക്കുകയെന്ന ആര്‍എസ്എസ് ലക്ഷ്യത്തിലേക്കാണ് ബിജെപി സര്‍ക്കാര്‍ രാജ്യത്തെ നയിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു.
‘കേന്ദ്ര ഏജൻസികൾ ആർഎസ്എസിൻ്റെ ചട്ടുകമാകരുത്, കേന്ദ്രസർക്കാരിൻ്റെ മുസ്‌ലിം വേട്ട അവസാനിപ്പിക്കുക’ എന്നിവയായിരുന്നു മാർച്ചിൽ ഉയർന്നു കേട്ട പ്രധാന മുദ്രാവാക്യം. ആര്‍എസ്എസിന്റെ ചട്ടുകമായി ഇഡിയും കേന്ദ്ര ഏജന്‍സികളും മാറരുതെന്നും ആര്‍എസ്എസിന്റെ തീട്ടൂരമനുസരിച്ച് പോപുലര്‍ ഫ്രണ്ടിന് നേരെ ഇനിയും ഇഡി വന്നാല്‍ ജനകീയ പ്രക്ഷോഭം മറികടക്കാതെ മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം സത്താർ പറഞ്ഞു. രാജ്യത്തിന്റെ താല്‍പര്യത്തിന് അനുസരിച്ച് നിലപാട് എടുക്കണേണ്ടതിനു പകരം നാഗ്പൂരില്‍ നിന്നും ആര്‍എസ്എസുകാരന്‍ പറയുന്നത് അനുസരിച്ചാവരുത് ഇഡി പ്രവര്‍ത്തിക്കേണ്ടതെന്ന് അദ്ദേഹം ആരോപിച്ചു.
Also Read:ഒമിക്രോൺ ബാധിച്ചുള്ള ആദ്യ മരണം ഇസ്രായേൽ സ്ഥിരീകരിച്ചു: മരിച്ചത് രണ്ട് ഡോസ് വാക്സിൻ എടുത്ത വ്യക്തി
‘ആര്‍എസ്എസിന്റെ തിട്ടൂരങ്ങള്‍ വലിച്ചെറിഞ്ഞാല്‍ മാത്രമെ കേന്ദ്ര ഏജന്‍സികള്‍ രാജ്യത്തിന്റെ ഔദ്യോഗിക സംവിധാനമാകുകയുള്ളു. പോപുലര്‍ ഫ്രണ്ടിനെതിരെ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇഡിയും മറ്റ് കേന്ദ്ര ഏജന്‍സികളും രംഗത്തുണ്ട്. നുണകള്‍ പ്രചരിപ്പിച്ചുള്ള വേട്ടയാടലിലൂടെ സംഘടനയെ ഇല്ലാതാക്കാന്‍ ഈ ഘട്ടത്തിലൊക്കെ ശ്രമിച്ചെങ്കിലും ഉന്നയിച്ച ആരോപണങ്ങളൊന്നും തെളിയിക്കാന്‍ ഒരു കേന്ദ്ര ഏജന്‍സിക്കും കഴിഞ്ഞിട്ടില്ല. ഒരു വിദേശശക്തികളുടേയും നക്കാപ്പീച്ച വാങ്ങേണ്ട ഗതികേട് പോപുലര്‍ ഫ്രണ്ടിനില്ല. കേന്ദ്ര ഏജന്‍സികള്‍ ആരോപിക്കപെടുന്ന ഒരു ഇടപാടുകളിലും ഏര്‍പ്പെടുന്ന പ്രസ്ഥാനമല്ല പോപുലര്‍ ഫ്രണ്ട്. മുസ്സിംങ്ങള്‍ രാജ്യത്തിന്റെ തെരുവുകളില്‍ വേട്ടയാടപ്പെടുകയാണ്. പൗരന്‍മാര്‍ക്ക് ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു. വേട്ടക്കാരായ സംഘപരിവാരത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്ന നിലയിലേക്ക് ഭരണകൂടം മാറുന്നു. ഈ ഘട്ടത്തില്‍ രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ട് രാജ്യത്ത് നീതി പുലരണമെന്ന് ആവശ്യവുമായാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തിക്കുന്നത്. ഇക്കാലമത്രയും ഭയപ്പാടോടെ കഴിഞ്ഞിരുന്ന മുസ്ലിം, ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ അവകാശങ്ങള്‍ക്ക് വേണ്ടി അധികാരികള്‍ക്ക് മുന്നില്‍ ശബ്ദിക്കാന്‍ തുടങ്ങിയിരിക്കുന്നു. വര്‍ഗീയ ലഹളകളിലൂടെയും കലാപങ്ങളിലൂടെയും രാജ്യത്തെ പൗരന്‍മാരെ ഭയപ്പെടുത്തി കീഴ്പ്പെടുത്തിയിരുന്ന ആര്‍എസ്എസിനെതിരേ ജനങ്ങള്‍ ശബ്ദിക്കുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുന്നു. ഇതോക്കെ പോപുലര്‍ ഫ്രണ്ട് കാല്‍നൂറ്റാണ്ടായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. വംശീയ വിദ്വേഷത്തിലൂടെ രാജ്യത്തെ മുസ്ലിംങ്ങളെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്. ആര്‍എസ്എസിനെതിരെ എല്ലാക്കാലത്തും പോപുലര്‍ ഫ്രണ്ട് നിലപാടെടുക്കും’, സത്താർ പറഞ്ഞു.
Post Your Comments