KasargodKeralaNattuvarthaLatest NewsNewsCrime

പെരിയ ഇരട്ടക്കൊലപാതകം : മുൻ എംഎൽഎ കെ വി കുഞ്ഞുരാമൻ ഉൾപ്പടെ നാല് പേർക്ക് ജാമ്യം

24 പ്രതികളുള്ള കേസില്‍ 16 പേര്‍ ജയിലിലാണ്

കാസർകോട്: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞുരാമൻ ഉൾപ്പടെ നാല് പേർക്ക് കോടതി ജാമ്യം അനുവദിച്ചു. ഉപധികളോടെയാണ് ജാമ്യം നൽകിയത്. പാസ്പോർട്ട്‌ സമർപ്പിക്കാൻ കോടതി പ്രതികള്‍ക്ക് നിർദേശം നല്‍കി. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ വി കുഞ്ഞിരാമന് പുറമെ സിപിഎം നേതാവ് കെ വി ഭാസ്കരൻ, 23-ാം പ്രതി ഗോപൻ വെളുത്തോളി, 24-ാം പ്രതി സന്ദീപ് വെളുത്തോളി എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. സിബിഐ കേസിൽ പ്രതിചേര്‍ത്ത ഇവർ എറണാകുളം സിജെഎം കോടതിയിൽ ഹാജരാകുകയായിരുന്നു.

Also Read : മതസ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചാല്‍ നടപടി: മുന്നറിയിപ്പുമായി കേരള പോലീസ്

24 പ്രതികളുള്ള കേസില്‍ 16 പേര്‍ ജയിലിലാണ്. ഇതില്‍ മുൻ എംഎൽഎയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമൻ, സിപിഎം നേതാവ് കെ.വി.ഭാസകരൻ, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവർ ഹാജരായില്ല. നോട്ടീസ് ലഭിക്കാൻ വൈകിയതിനാലാണ് ഹാജരാകാത്തതെന്ന് ഇവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button