Latest NewsIndiaNews

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും സ്ഥലം പിടിച്ചെടുക്കാനുള്ള ഉത്തരവ് ചെന്നൈ ഹൈക്കോടതി റദ്ദാക്കി

ചെന്നൈ: നടൻ മമ്മൂട്ടിയുടെയും മകൻ ദുൽഖർ സൽമാന്റെയും ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ചെന്നൈ ഹൈക്കോടതി. ഇരുവരുടെയും ഉടമസ്ഥതയിലുള്ള ചെന്നൈ ചെങ്കൽപ്പെട്ട് കറുപ്പഴിപ്പള്ളത്തിനടുത്തുള്ള 40 ഏക്ക‍ർ സ്ഥലം നേരത്തെ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച് തമിഴ്‌നാട് ലാൻഡ് അഡ്മിനിസ്‌ട്രേഷൻ കമ്മീഷന്റെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് റദ്ദാക്കിയിരിക്കുന്നത്.

1997- ലാണ് മമ്മൂട്ടി കറുപ്പഴിപ്പള്ളത്തിനടുത്തുള്ള പ്രദേശത്ത് 40 ഏക്കർ സ്ഥലം കപാലി പിള്ള എന്നയാളിൽ നിന്ന് വില കൊടുത്ത് വാങ്ങുന്നത്. അന്ന് നിയമപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഏകദേശം പത്ത് വർഷങ്ങൾക്ക് ശേഷം 2007ൽ തമിഴ്‌നാട് ലാൻഡ് അഡ്മിനിസ്‌ട്രേഷൻ കമ്മീഷൻ ഈ സ്ഥലം സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ചു.

Read Also  :  ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം : സുഹൃത്തിന് പരിക്ക്

ഇതോടെ, സ്ഥലം സർക്കാർ പിടിച്ചെടുക്കുമെന്ന സാഹചര്യമുണ്ടായി. സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ച വർഷം തന്നെ വിഷയത്തിൽ കോടതിയെ സമീപിച്ച മമ്മൂട്ടി അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. എന്നാൽ വിധി സ്വമേധയാ പുനപരിശോധിച്ച ലാൻഡ് കമ്മീഷണർ ഓഫ് ലാൻഡ് അഡ്മിനിട്രേഷൻ 2020 മേയ് മാസത്തോടെ ഭൂമി പിടിച്ചെടുക്കാനുള്ള നിയമ നീക്കങ്ങൾ ആരംഭിച്ചു. ഇതോടെ താരം വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button