തൃശൂർ: പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. പ്രസവിച്ച ഉടനെ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന് കനാലിൽ തള്ളിയെന്ന് അമ്മ വെളിപ്പെടുത്തി. തൃശൂർ വരിയത്താണ് ക്രൂരസംഭവം.
സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ വരിയം സ്വദേശി മേഘ (22), ഇവരുടെ അയൽവാസിയും കാമുകനുമായ ഇമ്മാനുവൽ (25) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യം ഒളിപ്പിക്കാൻ കൂട്ടുനിന്നതിന് ഇമ്മാനുവലിന്റെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Read Also : ദത്ത് നടപടി തുടങ്ങുന്നുവെന്ന് കാണിച്ച് പരസ്യം: അമ്മത്തൊട്ടിലില് ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വാങ്ങി അമ്മ
ശനിയാഴ്ച രാത്രി 11 ന് ആണ് മേഘ പ്രസവിച്ചത്. ഉടനെ തന്നെ ബക്കറ്റിൽ കരുതിയിരുന്ന വെള്ളത്തിൽ കുഞ്ഞിനെ മുക്കിക്കൊന്നു. ഇതിനു ശേഷം ഇമ്മാനുവേലിനെ വിവരം അറിയിച്ചു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ഇമ്മാനുവലും സുഹൃത്തും കുഞ്ഞിന്റെ മൃതദേഹം കനാലിൽ ഉപേക്ഷിച്ചത്. അതുവരെ ഒരു ദിവസത്തോളം മൃതദേഹം ബക്കറ്റിലെ വെള്ളത്തിൽ കട്ടിലിനടിയിൽ ഒളിപ്പിച്ചു.
അതേസമയം മേഘ ഗർഭിണിയായതും പ്രസവിച്ചതും അച്ഛനും അമ്മയും ഇളയ സഹോദരിയും അറിഞ്ഞിരുന്നില്ല. പൊലീസ് വീട്ടിലെത്തുമ്പോൾ മാത്രമാണ് ഇവർ വിവരം അറിയുന്നത്.
ചൊവ്വാഴ്ചയാണ് തൃശൂർ പൂങ്കുന്നം – കുറ്റൂർ എംഎൽഎ റോഡിലെ കനാലിൽ നവ ജാത ശിശുവിന്റെ മൃതദേഹം കാരിബാഗിലാക്കി കനാലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ പ്രദേശത്തുകൂടി ബൈക്കിൽപോയ രണ്ടു പേരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ ക്രൂരത വെളിപ്പെട്ടത്.
രണ്ട് വർഷമായി മേഘയും അയൽവാസിയായ ഇമ്മാനുവലും പ്രണയത്തിലായിരുന്നു. ഇമ്മാനുവലിൽ നിന്നും ഗർഭംധരിച്ച മേഘ ഇക്കാര്യം വീട്ടുകാരിൽ നിന്നും മറച്ചുവച്ചു. ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ ഇവർ വയറ്റിൽ തുണിചുറ്റിയായിരുന്നു ഗർഭംധരിച്ച വിവരം മറച്ചത്. വീട്ടിലെ മുറിയിൽ സ്വന്തം മുറിയിൽ പ്രസവിച്ച ഉടനെ കുട്ടിയെ ബക്കറ്റിൽ കൊല്ലുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.
Post Your Comments