KeralaLatest NewsNewsCrime

ജീവിതം മടുത്തു: കണ്ണൂരില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

കണ്ണൂര്‍: ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. കണ്ണൂര്‍ പാനൂര്‍ നഗരസഭയിലെ പുല്ലൂക്കരയില്‍ പടിക്കല്‍ കൂലോത്ത് രതി (57) ആണ് മരിച്ചത്.ഇന്ന് രാവിലെ 11.45നാണ് സംഭവം നടന്നത്. ബഹളം കേട്ട് ഓടി കൂടിയ നാട്ടുകാരാണ് കഴുത്തിന് വെട്ടേറ്റ രതിയെ കണ്ടത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ ചൊക്ലി പോലിസ് ഭര്‍ത്താവ് മോഹനനെ കസ്റ്റഡിയിലെടുത്തു.

വയറിങ് തൊഴിലാളിയായ മകന്‍ ധനീത്ത് ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. മകള്‍ ധനുഷ്യ ഭര്‍തൃഗൃഹത്തിലായിരുന്നു. സംഭവ സമയത്ത് വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ജീവിതം മടുത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലിസിനോട് പറഞ്ഞു.

Read Also  :  49 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം: ഇപ്പോൾ അപേക്ഷിക്കാം

മാത്രമല്ല ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നും പോലിസ് ചോദ്യം ചെയ്യലില്‍ പ്രതി മൊഴി നല്‍കി. സംഭവത്തിൽ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button