Latest NewsUAENewsInternationalGulf

ജീവനക്കാരന് കോവിഡ്: ദുബായ് എക്‌സ്‌പോ വേദിയിലെ ജപ്പാൻ പവലിയനിലെ റെസ്റ്റോറന്റ് താത്ക്കാലികമായി അടച്ചു

ദുബായ്: ദുബായ് എക്സ്പോ വേദിയിലെ ജപ്പാൻ പവലിയനിലെ റെസ്‌റ്റോറന്റ് താത്ക്കാലികമായി അടച്ചു. ജപ്പാൻ പവലിയനിലെ റെസ്റ്റോറന്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം. സുരക്ഷാ നടപടികൾ വർധിപ്പിക്കുന്നതിനാണ് റെസ്‌റ്റോറന്റ് അടച്ചത്.

Read Also: സില്‍വര്‍ ലൈന്‍ വെറും ആക്രിക്കച്ചവടം, കെ റെയിലിനായി ഉപയോഗിക്കുന്നത് ജപ്പാനില്‍ ഉപേക്ഷിച്ച ട്രെയിനുകൾ: പിസി ജോർജ്

എക്സ്പോ തൊഴിലാളികൾക്കും പങ്കാളികൾക്കും സന്നദ്ധപ്രവർത്തകരർക്കും വേണ്ടി നടത്താറുള്ള പതിവ് പരിശോധനയിലാണ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. എക്‌സ്‌പോ വേദി സന്ദർശിക്കുന്നവർ സാമൂഹ്യ അകലം പാലിക്കലും മാസ്‌ക് ധരിക്കലും ഉൾപ്പെടെയുള്ള കോവിഡ് മുൻകരുതലുകൾ പാലിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.

യുഎഇയിലെ ജനസംഖ്യയിലെ 91 ശതമാനത്തിലധികം പേരും വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം 665 പുതിയ കോവിഡ് കേസുകളാണ് ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. 294 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

7,45,555 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,39,277 പേർ രോഗമുക്തി നേടി. 2,154 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 4,124 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

Read Also: രാഷ്‌ട്രീയ പാർട്ടികളും മത സംഘടനകളും കൊടുക്കുന്നവരെ പോലീസ് പ്രതിയാക്കുന്നു: പന്ന്യൻ രവീന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button