Latest NewsKeralaNewsIndia

ബാല വിവാഹ നിരോധനം അടക്കം ഏഴു വിവാഹ നിയമങ്ങള്‍ മാറും: പുതിയ ബില്ലിലെ നിര്‍ദേശങ്ങള്‍

ന്യൂഡൽഹി: രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ആക്കാനുള്ള ബില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ലോകസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ എതിർസ്വരങ്ങളുയരുന്നു. സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കി മാറ്റി പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിലൂടെ രാജ്യത്ത് നിലനില്‍ക്കുന്ന ഏഴു വിവാഹ നിയമങ്ങളില്‍ മാറ്റം വരും. ബാല വിവാഹ നിരോധനം അടക്കം ഏഴു വിവാഹ നിയമങ്ങള്‍ ആണ് മാറുക.

ബാല വിവാഹ നിരോധന നിയമത്തില്‍ ‘ചൈല്‍ഡ്’ എന്നതിനുള്ള നിര്‍വചനമാണ് മാറ്റുന്നത്. 21 വയസ്സു തികയാത്ത പുരുഷനേയും 18 തികയാത്ത സ്ത്രീയേയും ‘ചൈല്‍ഡ്’ ആയാണ് കണക്കാക്കുന്നത്. പുതിയ തീരുമാന പ്രകാരം സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തിയതോടെ പുരുഷനെയും സ്ത്രീയെയും 21 വയസ്സുവരെ ‘ചൈല്‍ഡ്’ ആയി തന്നെ കണക്കാക്കും.

Also Read:കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് അറുനൂറിലധികം കേസുകൾ

ബാല നിരോധന വിവാഹം മാറുന്നതിനൊപ്പം ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമം, പാര്‍സി വിവാഹ-വിവാഹമോചന നിയമം, ഹിന്ദു വിവാഹ നിയമം, പ്രത്യേക വിവാഹ നിയമം, വിദേശിയെ വിവാഹം ചെയ്യുന്നതിനുള്ള നിയമം, ഇ‌സ്‌ലാമിക നിയമം എന്നിവയിലും മാറ്റം വരും. ഇസ്ലാമിക നിയമം ഒഴിച്ചുള്ള മറ്റ് നിയമങ്ങളില്‍ 18 വയസ്സാണ് സ്ത്രീക്ക് വിവാഹത്തിന് അനുവദനീയമായ കുറഞ്ഞ പ്രായം. പ്രായപൂര്‍ത്തിയും പക്വതയുമായാല്‍ പുരുഷനും, പ്രായപൂര്‍ത്തിയായാല്‍ സ്ത്രീക്കും വിവാഹമാവാം എന്നാണ് മുസ്‌ലിം വ്യക്തിനിയമത്തിൽ പറയുന്നത്. സ്ത്രീക്ക് 15 വയസ്സ് എന്നതാണ് ഇ‌സ്‌ലാമിക നിയമത്തിന്റെ ആധികാരിക വ്യാഖ്യാന ഗ്രന്ഥമായ ‘പ്രിന്‍സിപ്പിള്‍സ് ഓഫ് മുഹമ്മദന്‍ ലോ’യില്‍ ദിന്‍ഷ ഫര്‍ദുന്‍ജി മുല്ല വ്യക്തമാക്കിയിട്ടുള്ളത്. ഇതാണ് പുതിയ നിയമഭേദഗതി നടപ്പാക്കുന്നതിലൂടെ മാറാൻ പോകുന്നത്.

Also Read:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത് ഗർഭിണിയാക്കി: യുവാവിനും കുടുംബത്തിനുമെതിരെ കേസ്

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ വിവാഹത്തിന് സ്ത്രീക്കും പുരുഷനും 21 വയസ്സ് എന്നതാവും രാജ്യത്ത് എല്ലാവര്‍ക്കും ബാധകമാകുന്ന കുറഞ്ഞ പ്രായപരിധി. ഇതു കൂടാതെ ​ഗാര്‍ഡിയന്‍ ഷിപ്പ് നിയമത്തിലും ദത്തെടുക്കല്‍ നിയമത്തിലും മാറ്റങ്ങൾ വരും. ഹിന്ദു മൈനോറിറ്റി ആന്‍ഡ് ഗാര്‍ഡിയന്‍ഷിപ് നിയമത്തിലും (1956) ഹിന്ദു ദത്തെടുക്കല്‍-പരിപാലന നിയമത്തിലുമാണ് ഭേദഗതി വരുത്തുക. ഗാര്‍ഡിയന്‍ഷിപ് നിയമത്തില്‍ മൈനര്‍ പെണ്‍കുട്ടി വിവാഹിതയായാല്‍ രക്ഷാകര്‍തൃത്വ അവകാശം ഭര്‍ത്താവിന് എന്ന വ്യവസ്ഥ ഒഴിവാക്കും. പെണ്‍കുട്ടികളുടെ രക്ഷാകര്‍തൃത്വത്തെക്കുറിച്ച്‌ പറയുന്ന വ്യവസ്ഥയില്‍ അവിവാഹിത എന്ന വാക്ക് ഒഴിവാക്കും.

ഹിന്ദു ദത്തെടുക്കല്‍ – പരിപാലന നിയമത്തില്‍ പറഞ്ഞിട്ടുള്ളത് മൈനര്‍ അല്ലാത്തവര്‍ക്ക് ദത്തെടുക്കാമെന്നാണ്. ഈ നിയമത്തിലെ നിര്‍വചനമനുസരിച്ച്‌, 18 വയസ്സ് തികയും വരെയാണ് മൈനര്‍. ഈ നിര്‍വചനത്തില്‍ മാറ്റം വരുത്തുന്നില്ല. എന്നാല്‍, 21 വയസ്സ് ആകാത്തവർക്ക് ദത്തെടുക്കാൻ കഴിയില്ല എന്ന് കൂടി ഉൾപ്പെടുത്തും. പ്രായപൂര്‍ത്തിയാകാതെ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിക്ക് അതിനെക്കുറിച്ച്‌ പരാതിയുണ്ടെങ്കില്‍ അത് 20 വയസ്സിനകം അറിയിക്കണം എന്നാണു ബാല വിവാഹ നിരോധന നിയമത്തില്‍ ഇപ്പോഴുള്ള വ്യവസ്ഥ. ഇത് 23 വയസ്സാക്കി ഉയർത്താൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button